You are Here : Home / USA News

മാർത്തോമ്മ ഫാമിലി കോൺഫറൻസ് റജിസ്ട്രേഷൻ ആനുകൂല്യം മാർച്ച് 31 ന്

Text Size  

Story Dated: Friday, March 23, 2018 03:05 hrs UTC

ന്യൂയോർക്ക്: മലങ്കര മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ജൂലൈ 5 വ്യാഴം മുതൽ 8 ഞായർ വരെ ഹൂസ്റ്റൺ ഇന്റർ നാഷണൽ എയർപോർട്ടിനു സമീപമുള്ള ഹോട്ടൽ ഹിൽട്ടണിൽ നടത്തുന്ന ഫാമിലി കോൺഫറൻസിൽ പങ്കെടുക്കാനുള്ള കുറഞ്ഞ നിരക്കിലുള്ള റജിസ്ട്രേഷൻ മാർച്ച് 31 ന് അവസാനിക്കുമെന്ന് റജിസ്ട്രേഷൻ കൺവീനർ ജോൺ കെ. ഫിലിപ്പ്, കോ കൺവീനറുന്മാരായ സജു കോര, ഈശോ മാളിയേക്കൽ എന്നിവർ അറിയിച്ചു.

ഭദ്രാസനത്തിന്റെ വിവിധ ഇടവകകളിൽ നിന്ന് ഇതിനോടകം ആവേശകരമായ സഹകരണമാണ് ലഭിക്കുന്നത് എന്ന് രജിസ്ട്രേഷൻ കമ്മറ്റി ചെയർമാൻ റവ. മാത്യൂസ് ഫിലിപ്പ് അഭിപ്രായപ്പെട്ടു. സീനിയർ സിറ്റിസൺ ആയവർക്ക് ജൂൺ 15 വരെ രജിസ്ട്രേഷന്റെ ആനുകൂല്യം ലഭിക്കുന്നതാണ്.

ഓൺലൈനിൽ രജിസ്റ്റർ ചെയ്യുവാനുള്ള സൗകര്യം സംഘാടകർ ക്രമീകരിച്ചിട്ടുണ്ട്. വെബ്സൈറ്റ് www.naemtfc.com എന്നതാണ്. ചെക്ക് അയക്കുന്നവർ payable at SW RAC Family conference 2018 എന്ന് അയക്കേണ്ടതാണ്.

By: ഷാജി രാമപുരം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.