ന്യൂയോര്‍ക്ക്: ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ഇടവകയിലെ കപ്പിള്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ വിവാഹിതരാകുവാന്‍ തയാറെടുക്കുന്ന യുവതിയുവാക്കള്‍ക്കായി ഏപ്രില്‍ 13, 14, 15 തീയതികളില്‍ പ്രീ മാര്യേജ് കോഴ്സ് നടത്തുന്നു. ഒസിനിങ്ങിലുള്ള മരിയന്‍ റിട്രീറ്റ് സെന്ററില്‍ വച്ചാണ് കോഴ്സ് നടത്തുന്നത്. കോഴ്സില്‍ ചേരുന്നവര്‍ മൂന്നു ദിവസവും റിട്രീറ്റ് സെന്ററില്‍ താമസിച്ചുവേണം ക്ലാസുകളില്‍ പങ്കെടുക്കേണ്ടത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്കാണ് ക്ലാസില്‍ പങ്കെടുക്കാന്‍ അര്‍ഹത സീറോ മലബാര്‍ ഷിക്കാഗോ രൂപതയിലെ ഫാമിലി അപ്പോസ്തലേറ്റ് നേരിട്ടു നടത്തുന്ന കോഴ്സിന് ഡയറക്ടര്‍ ഫാ. പോള്‍ ചാലിശേരി നേതൃത്വം നല്‍കും. അമേരിക്കയിലോ നാട്ടിലോ വിവാഹിതരാകുവാന്‍ തയാറെടുക്കുന്ന യുവതിയുവാക്കള്‍ നിര്‍ബന്ധമായും കോഴ്സില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കേണ്ടതാണ്. വിവരങ്ങള്‍ക്ക്: വിനു വാതപ്പള്ളി 914 602 2137. email: bronxbulletin@gmail.com
Comments