You are Here : Home / USA News

ഐ.പി.സി. ഹൂസ്റ്റണ്‍ ഫെലോഷിപ്പിനു നവ നേതൃത്വം

Text Size  

Story Dated: Thursday, March 29, 2018 11:46 hrs UTC

ജോയി തുമ്പമണ്‍

ഹൂസ്റ്റണ്‍: ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭയുടെ ഹൂസ്റ്റണിലും പ്രാന്ത പ്രദേശങ്ങളിലുമുള്ള സഭകളുടെ ഐക്യവേദിയായ ഐ.പി.സി. ഹൂസ്റ്റണ്‍ ഫെലോഷിപ്പിനു നവനേതൃത്വം. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റര്‍ ഷാജി ഡാനിയേല്‍ ക്രിസ്ത്യന്‍ അസംബ്ലി ഹൂസ്റ്റന്റെ സീനിയര്‍ പാസ്റ്ററാണ്. ഐ.പി.സി. മിഡ് വെസ്റ്റ് റീജിയന്റെ മുന്‍ പ്രസിഡന്റുമായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റര്‍ റോയിമോന്‍ കോശി പ്രസിദ്ധ ഗായകനും വര്‍ഷിപ്പ് ലീഡറുമാണ്. സെക്രട്ടറി ജോസഫ് കുര്യന്‍ സംഘാടകനും, ഐ.പി.സി. മിഡ് വെസ്റ്റ് റീജിയന്റെ ട്രഷറാര്‍ കൂടിയാണ്. ട്രഷറായ ജയ്‌സണ്‍ ജോസഫ് അറിയപ്പെടുന്ന ബിസിനസ്സുകാരനാണ്. ചാരിറ്റി ആന്റ് മിഷ്യന്‍ കോര്‍ഡിനേറ്റര്‍ കെ.എ. തോമസ്, മീഡിയ കോര്‍ഡിനേറ്ററായി ജോയി തുമ്പമണ്‍ എന്നിവര്‍ സേവനം അനുഷ്ഠിക്കുന്നു. ഏകദിന സമ്മേളനങ്ങള്‍, പ്രാര്‍ത്ഥനാ ശില്‍പ്പശാലകള്‍, സെമിനാറുകള്‍, ഐക്യ ആരാധന മീറ്റിംഗുകള്‍ തുടങ്ങിയവ ഈ ഫെലോഷിപ്പ് നടത്തുന്നു. പ്രേക്ഷിത പ്രവര്‍ത്തനങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും എന്നിവ ഇന്ത്യയില്‍ ചെയ്തു വരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.