You are Here : Home / USA News

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബസംഗമവും ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Tuesday, April 03, 2018 12:51 hrs UTC

ന്യൂറൊഷല്‍ : വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബസംഗമവും ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും സംയുക്തമായി വൈറ്റ്‌പ്ലൈന്‍സിലുള്ള കോണ്‍ഗ്രഗേഷന്‍ കോള്‍ അമി ഓടിറ്റോറിയത്തില്‍ (252 Soundview Avenue, White Plains, NY 10606)ഏപ്രില്‍ 22 ന് ഞായറാഴ്ച്ച വൈകിട്ട് 4.30 മുതല്‍ 9 മണിവരെ നടത്തപ്പെടും. അമേരിക്കയിലെ കലാ സാംസ്‌കാരിക, രാഷ്ട്രീയ, സാമൂഹ്യ തലത്തില്‍ വലുതും, ആദ്യകാല മലയാളി സംഘടനകളില്‍ ഒന്നുമായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഫാമിലി നൈറ്റ് പുതുമയാര്‍ന്ന പരിപാടികളാലും, കേരളത്തനിമയാര്‍ന്ന ഭക്ഷണത്താലും എന്നും ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. കേരളീയ സംസ്‌കാരവും, കലകളും, മലയാള ഭാഷയും പുത്തന്‍ തലമുറയിലേക്ക് പകര്‍ന്ന് കൊടുക്കുക എന്നതാണ് അസോസിയേഷന്റെ ലക്ഷ്യം. കെ.ജെ ഗ്രിഗറിയുടെയും, രാധാ നായരുടെയും നേതൃത്വത്തില്‍ അണിയിച്ചു ഒരുക്കുന്ന വിഷുക്കണിയും, വെസ്റ്റ് ചെസ്റ്റര്‍ നിവാസികളായ കലാകാരന്മാരുടെയും, കലാകാരികളുടെയും കലാപരിപാടികളും ഉണ്ടായിരിക്കും.

 

മുഖ്യ അതിഥി ആയി പകെടുകുന്ന പ്രമുഹ വേദ പണ്ഡിതനും മികച്ച വക്മിയുംആയ റെവ.ഫാദര്‍.ജോസ് കണ്ടത്തിക്കുടി(സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ബ്രോങ്ക്‌സ് ) ആണ്ഈസ്റ്റര്‍ സന്ദേശം നല്‍കുന്നത്. അമേരിക്കയിലെ പ്രമുഖ കാര്‍ഡിയോളജിസ്റ്റും ,മികച്ച വക്മിയും കലാ സാംസ്‌കാരിക, സാമൂഹ്യ തലത്തില്‍ ഷൊഭികുന്ന ഡോ നിഷ പിള്ള വിഷു സന്ദേശംവും നല്കുന്നതാണ്. നാഗരിക ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളിലും ലാളിത്വവും പവിത്രതയും നിറഞ്ഞ ഗ്രാമീണ ജീവിതം വിസ്മൃതമാകാതിരിക്കാന്‍, പ്രവാസികളുടെ ജീവിത പാശ്ചാത്തലം ആധാരം ആക്കിയുള്ള കലരൂപങ്ങളുംഅവതരിപ്പിക്കുന്നതാണ്. ഏതു സാഹചര്യത്തില്‍ ജീവിച്ചാലും സ്വന്തം സംസ്‌കാരത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നവരാണ് പ്രവാസികളായ മലയാളികള്‍. ഈ ഫാമിലി നൈറ്റ് വിജയപ്രദമാക്കുവാന്‍ വെസ്റ്റ്‌ചെസ്റ്റര്‍, ന്യൂ യോര്‍ക്ക് നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി പ്രസിഡന്റ്ആന്റോ വര്‍ക്കി, സെക്രട്ടറി ലിജോ ജോണ്‍, ട്രഷറര്‍ ബിപിന്‍ ദിവാകരന്‍, വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ , ജോയിന്റ് സെക്രട്ടറി ഷാജന്‍ ജോര്‍ജ് , ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ സി വര്‍ഗീസ് , കോഓര്‍ഡിനേറ്റര്‍ ടെറന്‍സണ്‍ തോമസ് എന്നിവര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.