ഒന്റാരിയോ ഹൈസ്കൂൾ അദ്ധ്യാപകർ സമരത്തിലേക്ക്
Text Size
ജയ് പിള്ള
jayasankar@hotmail.ca
Story Dated: Wednesday, April 08, 2015 08:10 hrs UTC
ഒന്റാരിയോ : ഒന്റാരിയോവിലെ ഏഴോളം വരുന്ന ഹൈസ്കൂൾ ബോര്‍ഡ് അദ്ധ്യാപകർ സമരത്തിനൊരുങ്ങുന്നു . ഏപ്രിൽ അവസാനവാരത്തോട് കൂടി പീൽ , ധുർഹം , ഹാൽടണ്‍ ഒട്ടാവ , കാൾടണ്‍ , റയിൻബോ , വാട്ടർലൂ റീജിയണിലെ അദ്ധ്യാപക യൂണിയൻ ആണ് സമരത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത് . മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകൾ തൊഴിൽ രംഗത്തെ സൌകര്യങ്ങൾ വർധിപ്പിക്കുക എന്നിങ്ങനെ നിരവധി ആവശ്യങ്ങൾ അവരുടെ പട്ടികയിൽ ഉണ്ട്. കഴിഞ്ഞ ആഗസ്റ്റിനു ശേഷം ഇത് വരെയും പുതുക്കി നല്‍കാത്ത ജീവനക്കാരുടെ കോന്ട്രാക്റ്റും പ്രധാന വിഷയങ്ങളിൽ ഒന്നാണ്.
ജീവനക്കാരുടെ സമരം അധികൃതരുടെ ഭാഗത്തുനിന്നും തക്ക സമയത്ത് ഇടപെട്ടു തീരുമാനം ആയിലെങ്കില്‍ അത് കുട്ടികളുടെ വിദ്യാഭ്യാസത്തെയും രക്ഷിതാക്കൾക്ക് മാനസിക സംഘര്‍ഷത്തിനും ഇട വരുത്തും എന്ന് ചില വിധക്തര്‍ ചൂണ്ടി കാട്ടുന്നു . കൃസ്ത്യൻ സ്കൂൾ ബോർഡിന്റെ കീഴിലുള്ള സ്കൂളുകളെയും എലിമെന്ററി സ്കൂളുകളെയും സമരം ബാധിക്കില്ല എന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു. ഈ സമരം ജീവനക്കാർ മുഴുവൻ സമയവും ജോലി ബഹിഷ്കരിക്കുന്ന രീതിയിലുള്ള സമരം ആയിരിക്കുമെന്ന് ഒന്റാറിയോ സെക്കന്ററി സ്കൂൾ ഫെടരേഷൻ നേതാക്കൾ അറിയിച്ചു.
Comments