അരിസോണ: അരിസോണ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ്- നവവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 29-ന് ഉച്ചകഴിഞ്ഞ് ഇന്തോ അമേരിക്കന്‍ സെന്ററില്‍ വെച്ച് നടത്തപ്പെടും. സതീഷ് അമ്പാടിയുടെ നേതൃത്വത്തിലുള്ള ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. ജോസ് വടക്കേല്‍, അനിതാ ബിനു എന്നിവര്‍ പ്രധാന സംഘാടകരായി പ്രവര്‍ത്തിക്കും. കലാ-സാഹിത്യ പരിപാടികള്‍ക്ക് ലിസി ജോസും, രുചികരമായ ഭക്ഷണ ക്രമീകരണങ്ങള്‍ക്ക് ശ്രീകുമാര്‍ നമ്പ്യാരും നേതൃത്വം നല്‍കും. അസോസിയേഷന് വൈസ് പ്രസിഡന്റ് ജോസ് വടകര അറിയിച്ചതാണിത്.
Comments