ജിദ്ദ : പ്രവാസി മലയാളി ഫെഡറേഷന് ജിദ്ദ ശാഖയില്‍ അംഗത്വ വിതരണം നടത്തി . ഷരഫിയയിൽ നടന്ന പൊതുപരിപാടിയിൽ വച്ച് പ്രസിഡന്റ്റ് രാവീന്ദ്രൻ പൊറ്റതിൽ മെമ്പർഷിപ്പ് വിതരണം ഉത്ഘാടനം ചെയ്തു . ആദ്യ മെമ്പര്‍ഷിപ്പ് M.A ബഷീർ പ്രസിഡന്റില്‍ നിന്നും ഏറ്റുവാങ്ങി .
യോഗത്തില്‍ വച്ച് R .K പിള്ള ,ജോജിമോൻ ജോസഫ് ,ലാൽജി ചിത്ര ,വിനോദ് വയനാട് ,ബിജു മാത്യു ,മോഹനൻ ഭാര്ഗവൻ , ബിജു ജോസഫ് ,പ്രദീപ് ജോസഫ് , ബിനു ജോസ് , ജോബിണ് തോമസ് എന്നിവരും മെമ്പർഷിപ്പുകള്‍ ഏറ്റുവാങ്ങി .
ജിദ്ധയിലെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ഊര്‍ജ്ജിതമാക്കാനും വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രവാസി മലയാളികളെ ഫെഡറേഷനില്‍ ഉള്‍പ്പെടുത്താനും യോഗം തീരുമാനിച്ചു . ജിദ്ധയിലെ പ്രവാസികളുടെ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടാനും മലയാളികളുടെ പ്രശ്നങ്ങള്‍ എംബസിയിലും പ്രവാസി കാര്യ മന്ത്രാലയത്തിലും ഉന്നയിക്കുന്നതിനും പ്രവാസി മലയാളി ഫെഡറേഷന് ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ യോഗത്തിന് നിര്‍ദേശം നല്കി .
കൂടുതല്‍ ചര്‍ച്ചകള്‍ക്കായി പ്രവാസി മലയാളി ഫെഡറേഷന് ഗ്ലോബല്‍ അധ്യക്ഷന്‍ ഡോ : ജോസ് കാനാട്ട് ഉടന്‍ ജിദ്ദയില്‍ സന്ദര്‍ശനം നടത്തുമെന്ന് ജോസ് മാത്യു പനച്ചിക്കല്‍ യോഗത്തെ അറിയിച്ചു .
Comments