ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ പ്രവര്‍ത്തിക്കുന്ന അത്മായ സംഘടനായയ സീറോ മലബാര്‍ കാത്തിലിക് കോണ്‍ഗ്രസിന്റെ (എസ്.എം.സി.സി) നേതൃത്വത്തില്‍ ഒബാമ കെയര്‍ എന്‍ റോള്‍മെന്റ് വിജയകരമായി നടത്തി. അമേരിക്കയില്‍ ജീവിക്കുന്ന ലീഗല്‍ സിറ്റിസണ്‍സിന് ഇന്‍ഷ്വറന്‍സ് ഉറപ്പാക്കുന്നതിനുവേണ്ടി നടപ്പാക്കിയ പദ്ധതിയാണ് ഒബാമ കെയര്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ്. ചുരുങ്ങിയ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഉള്‍പ്പടെ വളരെ കുറഞ്ഞ നിരക്കില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ലഭിക്കുന്ന ഈ എന്റോള്‍മെന്റ് ഫെയറില്‍ ഷിക്കാഗോ നിവാസികളായ നൂറുകണക്കിനു പേര് പങ്കെടുത്തു.
ഫെബ്രുവരി 16-ന് ഞായറാഴ്ച രാവിലെ 9.30-ന് കത്തീഡ്രല്‍ പാരീഷ് ഹാളില്‍ നടന്ന ഒബാമ കെയര്‍ എന്റോള്‍മെന്റ് ഫെയര്‍ കത്തീഡ്രല്‍ വികാരി ഫാ. ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ലെയ്ഡന്‍ ഫാമിലി കെയറിന്റേയും, ഗെറ്റ് കവേര്‍ഡ് ഇല്ലിനോയിസിന്റേയും നേതൃത്വത്തില്‍ ഒബാമ കെയറിനെക്കുറിച്ച് പ്രഥമിക സെമിനാറും തുടര്‍ന്ന് എന്റോള്‍മെന്റും നടത്തപ്പെട്ടു.
എസ്.എം.സി.സി പ്രസിഡന്റ് ജോസഫ് തോട്ടുകണ്ടത്തില്‍, ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി ചേന്നോത്ത്, ടഷറര്‍ ജോണ്സണ് കണ്ണൂക്കാടന്‍, കൂടാതെ നിരവധി എസ്.എം.സി.സി ഷിക്കാഗോ കമ്മിറ്റി അംഗങ്ങളും പരിപാടികള്‍ക്ക് നേതൃത്വം നല്കി.
Comments