You are Here : Home / USA News

മാര്‍ക്ക്‌ പിക്‌നിക്ക്‌ ജൂണ്‍ 27-ന്‌

Text Size  

Story Dated: Thursday, May 14, 2015 10:06 hrs UTC

വിജയന്‍ വിന്‍സെന്റ്‌

ഷിക്കാഗോ: മലയാളി അസോസിയേഷന്‍ ഓഫ്‌ റെസ്‌പിരേറ്ററി കെയറിന്റെ ഈവര്‍ഷത്തെ സമ്മര്‍ പിക്‌നിക്ക്‌ സ്‌കോക്കിയിലുള്ള ലരാമി പാര്‍ക്കില്‍ വെച്ച്‌ (5151 ഷെര്‍വിന്‍ അവന്യു) നടത്തപ്പെടുന്നതാണ്‌. രാവിലെ 10 മണിക്ക്‌ ലഘുഭക്ഷണത്തോടുകൂടി ആരംഭിക്കുന്ന പിക്‌നിക്ക്‌ വൈകിട്ടി 8 മണി വരെ തുടരുന്നതാണ്‌. പിക്‌നിക്ക്‌ ആസ്വാദ്യകരമാക്കുവാന്‍ വിവിധ പ്രായത്തിലുള്ളവര്‍ക്കായി നടത്തപ്പെടുന്ന ഗെയിമുകള്‍ക്കും, കായിക മത്സരങ്ങള്‍ക്കുമൊപ്പം നിരവധി കൗതുകകരമായ മത്സരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. മാര്‍ക്ക്‌ എക്‌സിക്യൂട്ടീവിന്റെ തന്നെ ചുമതലയില്‍ നടത്തപ്പെടുന്ന ഈ പിക്‌നിക്കിലേക്ക്‌ ചിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ മലയാളി റെസ്‌പിരേറ്ററി കെയര്‍ കെയര്‍ പ്രൊഫഷണലുകളേയും കുടുംബാംഗങ്ങളേയും പ്രസിഡന്റ്‌ സ്‌കറിയാക്കുട്ടി തോമസ്‌ സ്വാഗതം ചെയ്യുന്നു.

 

ബെന്‍സി ബെനഡിക്‌ട്‌ (847 401 5581), ജോര്‍ജ്‌ പ്ലാമൂട്ടില്‍ (847 651 5204) എന്നിവര്‍ പിക്‌നിക്ക്‌ കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കുന്നു. റെസ്‌പിരേറ്ററി പ്രൊഫഷണലുകളുടെ തുടര്‍വിദ്യാഭ്യാസത്തിന്റെ ഭാഗമായി മാര്‍ക്ക്‌ സംഘടിപ്പിക്കുന്ന അടുത്ത വിദ്യാഭ്യാസ സെമിനാര്‍ ജൂലൈ 25-ന്‌ ശനിയാഴ്‌ച സ്‌കോക്കിയിലുള്ള ഹോളിഡേ ഇന്‍ ഹോട്ടലില്‍ വച്ച്‌ നടത്തപ്പെടും. (5300 വെസ്റ്റ്‌ തൂഹി അവന്യൂ) രാവിലെ 7.20ന്‌ രജിസ്‌ട്രേഷനോടുകൂടി ആരംഭിക്കുന്ന സെമിനാര്‍ ഉച്ചകഴിഞ്ഞ്‌ 2.30 വരെ തുടരും. റെസ്‌പിരേറ്ററി കെയര്‍ പ്രൊഫഷനില്‍ ആഴത്തില്‍ അറിവും അനുഭവവുമുള്ള നാന്‍സി മാര്‍ഷല്‍, ചെറിയാന്‍ പൈലി, സിനി ജെസ്റ്റോ ജോസഫ്‌, ഡാനിയല്‍ മസോളിനി ജൂണിയര്‍ എന്നിവര്‍ .യഥാക്രമം നിയോനെറ്റല്‍ ഡിസീസ്‌ ആന്‍ഡ്‌ പീഡിയാട്രിക്‌ വെന്റിലേറ്റേഴ്‌സ്‌, ഹീമോഡൈനാമിക്‌ മോണിട്ടറിംഗ്‌, ക്രോണിക്‌ കഫ്‌ ആന്‍ഡ്‌ ആസ്‌ത്‌മ, കാപ്പനോഗ്രാഫി എന്നീ വിഷയങ്ങളെ ആസ്‌പദമാക്കി സെമിനാറില്‍ ക്ലാസെടുക്കുന്നതാണ്‌. റെസ്‌പിരേറ്ററി കെയര്‍ പ്രൊഫഷണലുകളുടെ ലൈസന്‍സ്‌ പുതുക്കുവാന്‍ ആവശ്യമുള്ള 6 സി.ഇ.യു ഈ സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ ലഭിക്കും.

 

www.marcillinois.org എന്ന വെബ്‌സൈറ്റ്‌ വഴി സെമിനാറിലേക്ക്‌ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌. രജിസ്‌ട്രേഷന്‍ ഫീസ്‌ മാര്‍ക്ക്‌ അംഗങ്ങള്‍ക്ക്‌ 10 ഡോളറും അംഗത്വമില്ലാത്തവര്‍ക്ക്‌ 35 ഡോളറുമാണ്‌. ലൈറ്റ്‌ ബ്രേക്ക്‌ഫാസ്റ്റും, ലഞ്ചും ഇതില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ മാര്‍ക്കിന്റെ എഡ്യൂക്കേഷണല്‍ കോര്‍ഡിനേറ്റേഴ്‌സായ റെജിമോന്‍ ജേക്കബ്‌ (847 877 6898), സനീഷ്‌ ജോര്‍ജ്‌ (224 616 0547) എന്നിവരുമായി ബന്ധപ്പെടുക. വിജയന്‍ വിന്‍സെന്റ്‌ (സെക്രട്ടറി) അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.