You are Here : Home / USA News

തൃശ്ശൂര്‍ പൂരത്തിന്റെ തനിയാവര്‍ത്തനം- ഡാളസ്സില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, May 20, 2015 08:47 hrs UTC

ഡാളസ് : കേരളത്തിന്റെ സംസ്‌ക്കാരിക തലസ്ഥാനമായ തൃശൂരിന് മാത്രം സ്വന്തമായ തൃശൂര്‍ പൂരലഹരി ഡാളസ്സിലെ പൗരാവലിക്ക് ആസ്വദിക്കുവാന്‍ ഡാളസ് കേരള അസ്സോസിയേഷന്‍ അവസരം ഒരുക്കുന്നു. ഇന്ത്യ-കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററും, കേരള അസ്സോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന പകല്‍ പൂരം മെയ് 30 ശനിയാഴ്ച വൈകീട്ട് 6 മണി മുതല്‍ അസ്സോസിയേഷന്‍ ഫുട്‌ബോള്‍ ഗ്രൗണ്ടിലായിരിക്കും അരങ്ങേറുക. പല്ലാവൂര്‍ ശ്രീധരന്റെ നേതൃത്വത്തിലുള്ള പഞ്ചവാദ്യസംഘം തൃശൂര്‍പൂരത്തിന് കൊഴുപ്പേകും.

 

ഡാളസ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്ര ഉല്‍ഘാടനത്തോടനുബന്ധിച്ചുള്ള പരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് പ്രസിഡന്റ് പഞ്ചവാദ്യ സംഘം ഡാളസ്സില്‍ എത്തിയിരിക്കുന്നത്. ഈ അസുലഭാവസരം പ്രയോജനപ്പെടുത്തുന്നതിനും ആസ്വദിക്കുന്നതിനും ഏവരേയും സ്വാഗതം ചെയ്യുന്നതായി കേരള അസ്സോസിയേഷന്‍ പ്രസിഡന്റ് ബാബു സി. മാത്യു ജനറല്‍ സെക്രട്ടറി റോയി കൊടുവത്ത് എന്നിവര്‍ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.