You are Here : Home / USA News

ഫിലഡല്‍ഫിയായില്‍ പ്രൈമറി ഇലക്ഷനില്‍ ജിംകെന്നിക്ക് വന്‍വിജയം

Text Size  

Story Dated: Wednesday, May 20, 2015 08:57 hrs UTC

ജീമോന്‍ ജോര്‍ജ്ജ്, ഫിലാഡല്‍ഫിയ

 

ഫിലഡല്‍ഫിയ: സഹോദീയ നഗരത്തിന്റെ പിതാവിന് കണ്ടുപിടിക്കുവാനുള്ള വാശിയേറിയ തിരഞ്ഞെടുപ്പില്‍ മലയാളി കമ്മ്യൂണിറ്റിയുടെ ഉത്തമസുഹൃത്തായ ജിം കെന്നി മെയ് 19-ാം തീയ്യതി പ്രൈമറിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയത്തിലൂടെ തിരഞ്ഞെടുക്കുകയുണ്ടായി. കാല്‍ നൂറ്റാണ്ടോളം സിറ്റി കൗണ്‍സിലംഗമായി സ്തുത്യര്‍ഹ സേവനം നടത്തുകയും ഫിലഡല്‍ഫിയായെ മറ്റു പ്രമുഖ നഗരങ്ങളോടു കിടപിടിക്കത്തക്ക രീതിയില്‍ വളര്‍ത്തിയെടുക്കണമെന്നുള്ള പദ്ധതികളുമായി തിരഞ്ഞെടുപ്പിന് നേരിടുകയും പ്രത്യേകിച്ച് ഇമിഗ്രന്റ് കമ്മ്യൂണിറ്റിയുടെ വളര്‍ച്ചയില്‍ ശ്രദ്ധ ചെലുത്തുകയും ചെയ്യുന്ന വ്യക്തിത്തത്തിനുടമയുമാണ്. മലയാളി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ മെയ് 8ാം തീയ്യതി നടത്തിയ കമ്മ്യൂണിറ്റി മീറ്റിംഗില്‍ പങ്കെടുക്കുകയും തന്റേതായ നയങ്ങള്‍ വ്യക്തമാക്കുകയും പിന്തുണ തദവസരത്തില്‍ അറിയിക്കുകയും ചെയ്തു.

 

അമേരിക്കയിലെ രാഷ്ട്രീയ-സാമൂഹിക മേഖലകളിലെ മുഖ്യധാരയില്‍ മലയാളി കമ്മ്യൂണിറ്റി പ്രവര്‍ത്തിക്കണമെന്നും അതിലൂടെ മാത്രമെ ഈ രാജ്യത്ത് നമ്മുടേതായ ഒരു സ്ഥാനം നേടിയെടുക്കാന്‍ സാധിക്കുകയുള്ളൂ എന്നും നാം മനസിലാക്കേണ്ടുന്ന സമയം ആസന്നമായിരിക്കുകയാണ്. ഇതിന് ഏറ്റവും ഉചിതമായ സമയം തിരഞ്ഞെടുപ്പിന്റെ കാലഘട്ടങ്ങളാണെന്നും. കൂടുതല്‍ ആളുകള്‍ മലയാളി കമ്മ്യൂണിറ്റിയില്‍ നിന്നും തിരഞ്ഞെടുപ്പിന്റെ കാര്യങ്ങളില്‍ അടുത്തിടപെടണമെന്നും അമേരിക്കന്‍ പൗരത്വം ബന്ധുമിത്രാദികളെ കൊണ്ടുവരുവാന്‍ മാത്രം ഉപയോഗിക്കാതെ വോട്ടുരേഖപ്പെടുത്തിയുള്ള പൗരാവകാശം ബോദ്ധ്യപ്പെടുത്തണമെന്നും അതിലൂടെ കമ്മ്യൂണിറ്റിയുടെ അവകാശങ്ങള്‍ നേടിയെടുക്കണമെന്നും അതിലും ഉപരി വരും തലമുറക്ക് അത് കൂടുതല്‍ പ്രയോജനപ്പെടുകയും ചെയ്യും. ജിംകെന്നിയുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം നടത്തിയ കമ്മ്യൂണിറ്റി മീററിംഗ് നടത്തുവാനും, അദ്ദേഹത്തിനു വേണ്ടി തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കാനുമായി ജീമോന്‍ ജോര്‍ജ്ജ്, മാത്യു തരകന്‍, സന്തോഷ് ഏബ്രഹാം, ജ്യോതി വര്‍ഗീസ്, മനോജ് ജോസ്, ബെന്‍സണ്‍ വര്‍ഗീസ്, സജീവ് ശങ്കരത്തില്‍, ജോബി ജോര്‍ജ്ജ് എന്നിവരുടെ നേതൃത്വത്തില്‍ ധാരാളം പ്രമുഖവ്യക്തികള്‍ പ്രവര്‍ത്തിക്കുകയും കൂടാതെ പ്രൈമറിയിലെ വിജയാഘോഷത്തിലും ധാരാളം ആളുകള്‍ പങ്കെടുക്കുകയുണ്ടായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.