You are Here : Home / USA News

ഷിക്കാഗോ ക്‌നാനായ റീജിയണില്‍ കുടുംബജീവിതത്തെപ്പറ്റിയുള്ള സെമിനാര്‍ നടന്നു

Text Size  

Story Dated: Thursday, May 21, 2015 10:05 hrs UTC

ഷിക്കാഗോ: ഷിക്കാഗോ ക്‌നാനായ ഫാമിലി കമ്മീഷന്റെ ആഭിമുഖ്യത്തില്‍, എല്ലാ മാസങ്ങളിലും നടത്താറുള്ള സെമിനാറിന്റെ ഭാഗമായി, ഈമാസം 17 ന്‌, ഷിക്കാഗോ സേക്രഡ്‌ ഹാര്‍ട്ട്‌ ക്‌നാനാ!യ കത്തോലിക്കാ ഫൊറോനായില്‍ കുടുംബജീവിതത്തെപ്പറ്റിയുള്ള സെമിനാര്‍ നടന്നു. അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട്‌ പിതാവാണ്‌ സെമിനാര്‍ നയിച്ചത്‌. കുടുംബങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ വ്യത്യസ്‌തമാണെങ്കിലും, എല്ലാ ദിവസവും, കുടുംബാങ്ങളെല്ലാവരും ഒരുമിച്ചിരുന്ന്‌ 10 മിനറ്റെങ്കിലും പ്രാര്‍ത്ഥിക്കണമെന്നും, കുടുംബപ്രാര്‍ത്ഥനയുടെ പ്രാധ്യാന്യത്തെപ്പറ്റിയും മൂലക്കാട്ട്‌ പിതാവ്‌ വിശദീകരിച്ചു. മാതാപിതാക്കള്‍ പരസ്‌പരവും, മക്കളുമായും ആശയവിനിമയം നടത്തേണ്ട ആവശ്യകതയേപ്പറ്റിയും, ചുരുങ്ങിയത്‌ ആഹാരം കഴിക്കുന്ന സമയത്തെങ്കിലും അതിന്‌ സമയം കണ്ടെത്തെണമെന്നും പിതാവ്‌ ഓര്‍മ്മിപ്പിച്ചു.

 

ഇന്ന്‌ കാണുന്നത്‌ കൂടുതലായി അണു കുടുംബങ്ങളാണെന്നും, തന്മൂലം കുട്ടികള്‍ സ്വാര്‍ത്ഥരും, മറ്റുള്ളവരുമായി പങ്കുവെക്കുവാന്‍ അസഹിഷ്‌ണതയുള്ളവരുമായി. കല്യാണം കഴിച്ചതിനുശേഷം മക്കളെന്നും മരുമക്കളെന്നും കാണാതെ, ആര്‍ക്കും അമിത്‌ പ്രാധാന്യം കൊടുക്കാതെ അവരെ ഒരുമിച്ച്‌ കണ്ടെങ്കില്‍ മാത്രമെ കുടുംബജീവിതം നന്നായി മുന്നോട്ടു കൊണ്ടുപോകുവാന്‍ സാധിക്കുകയുള്ളുവെന്ന്‌ ഉദാഹരണസഹിതം പിതാവ്‌ വിശദീകരിച്ചു. ഏറെ വിജ്‌നാനപ്രദവും, ഇടവക്കാര്‍ക്ക്‌ ഏറ്റവും ഹ്രദ്യവുമായാണ്‌ അഭിവന്ദ്യ മാര്‍ മൂലക്കാട്ട്‌ പിതാവ്‌ കുടുംബജീവിതത്തിന്റെ വിവിധ തലങ്ങളെപ്പറ്റി അവതരിപ്പിച്ചത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.