You are Here : Home / USA News

കിംഗ്‌സ്‌ കപ്പ്‌ 2015 ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്‌ ന്യൂയോര്‍ക്കില്‍

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Friday, May 22, 2015 10:14 hrs UTC

ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലെ കിംഗ്‌സ്‌ ക്ലബിന്റെ നാലാമത്‌ ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്‌ മെയ്‌ 23,24,25 (ശനി, ഞായര്‍, തിങ്കള്‍) തീയതികളില്‍ ക്യൂന്‍സിലെ കണ്ണിംഗ്‌ ഹാം പാര്‍ക്കില്‍ വെച്ച്‌ നടത്തപ്പെടുന്നു. ട്രൈസ്റ്റേറ്റിലേയും ഫിലാഡല്‍ഫിയയിലേയും ഇരുപതോളം പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന ഈ ക്രിക്കറ്റ്‌ മാമാങ്കത്തിലേക്ക്‌ ഏവരേയും ഹൃദയപൂര്‍വ്വം ഭാരവാഹികള്‍ ക്ഷണിക്കുന്നു. ക്രിക്കറ്റ്‌ പ്രേമികളുടേയും, കളിക്കാരുടേയും താത്‌പര്യം കണക്കിലെടുത്ത്‌ 3000 ഡോളര്‍ ക്യാഷ്‌ അവാര്‍ഡും ട്രോഫിയുമാണ്‌ സമ്മാനമായി നല്‍കുന്നത്‌. തിങ്കളാഴ്‌ച വൈകിട്ട്‌ നടക്കുന്ന സമ്മാനദാന ചടങ്ങില്‍ കുട്ടികളുടെ പ്രത്യേക കളികളും ബാര്‍ബിക്യൂ ഡിന്നറും ഉണ്ടായിരിക്കും. സമാപന ദിനം വെറ്ററന്‍സിനെയും ആദരിക്കും. സെമിയും ഫൈനലും ലൈവ് സ്ട്രീം ചെയ്യും. www.UniTechTV.us

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബാലഗോപാല്‍ നായര്‍ (646 330 8734), ക്രിസ്റ്റോ ഏബ്രഹാം (347 387 7047), ബെന്‍ലി മാത്യു (917 676 7419), സൂരജ്‌ പറമ്പത്ത്‌ (516 754 6288).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.