You are Here : Home / USA News

കേരളാ റൈറ്റേഴ്‌സ് ഫോറത്തില്‍ ”മലയാളഭാഷാ ഗദ്യസാഹിത്യത്തിന്റെ വളര്‍ച്ച”

Text Size  

A. C. George

AGeorge5@aol.com

Story Dated: Friday, May 22, 2015 10:20 hrs UTC

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടേയും നിരൂപകരുടേയും വായനക്കാരുടേയും ആസ്വാദകരുടേയും സംയുക്ത സംഘടനയായ കേരളാ റൈറ്റേഴ്‌സ് ഫോറം മേയ് 16-ാം തീയതി വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള കേരളാ ഹൗസ് ഓഡിറ്റോറിയത്തില്‍ വെച്ച് പ്രതിമാസ ചര്‍ച്ചാ സമ്മേളനം നടത്തി. പ്രസിദ്ധ കഥാകൃത്തായ ജോണ്‍ കുന്തറ സാഹിത്യചര്‍ച്ചാ സമ്മേളനത്തിലെ അധ്യക്ഷനായി യോഗനടപടികള്‍ നിയന്ത്രിച്ചു. മലയാളഭാഷാ ഗദ്യസാഹിത്യത്തിന്റെ വളര്‍ച്ച, തമിഴ് ചുവയുണ്ടായിരുന്ന മലയാണ്‍മയില്‍ നിന്ന് ചടുലമായ മലയാളഗദ്യം രൂപപ്പെട്ടതിന്റെ കഥയും നാള്‍വഴികളും വിവരിച്ചുകൊണ്ടുള്ള ഇപ്രാവശ്യത്തെ പ്രതിമാസ സമ്മേളനം നയിച്ചത് ഈശോ ജേക്കബാണ്. ഭാഷാസാഹിത്യ ചരിത്രത്തെയും പ്രത്യേകിച്ച് ഗദ്യഭാഷാ സാഹിത്യത്തെയും ഓരോ ദശകങ്ങളായി വിഭജിച്ച് പരക്കെ അംഗീകൃതമായ മാനദണ്ഡങ്ങളെ അവലംബമാക്കിയായിരുന്നു അദ്ദേഹം പ്രബന്ധം അവതരിപ്പിച്ചത്.

 

ഓരോ കാലത്തുള്ള ജനങ്ങളുടെ പരിതസ്ഥിതികളും, ചുറ്റുപാടുകളും, സാമൂഹികസാംസ്‌കാരിക രീതികളും പോലെ തന്നെ ഭാഷയും, ഭാഷാ സാഹിത്യവും രൂപപ്പെട്ടുകൊണ്ടിരിക്കും. മലയാള ഗദ്യഭാഷാ സാഹിത്യവും അതില്‍നിന്ന് ഒട്ടും ഭിന്നമല്ലെന്ന് ഈശൊ ജേക്കബ് പറഞ്ഞു. തുടര്‍ന്നുള്ള ചര്‍ച്ചയില്‍ മലയാള ഭാഷാ സാഹിത്യചരിത്രത്തിലെ ഗദ്യത്തിന്റെ വളര്‍ച്ചയേയും വികാസ പരിണാമങ്ങളേയും ആസ്പദമാക്കി ഗവേഷണാത്മകമായി തന്നെ വൈവിധ്യമേറിയ അഭിപ്രായങ്ങളും പഠനങ്ങളും കാഴ്ചവെച്ച് ജോണ്‍ മാത്യു, മാത്യു മത്തായി, ദേവരാജ് കുറുപ്പ്, ബോബി മാത്യു, ജെയിംസ് ചാരക്കാ, എ. സി ജോര്‍ജ്, പീറ്റര്‍ ജി പൗലോസ്, ബിജു മോഹന്‍, ബാബു കുറൂര്‍, മോഹന്‍ നായര്‍ തുടങ്ങിയവര്‍ പ്രഭാഷണം നടത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.