You are Here : Home / USA News

യേശുദാസ്‌ സ്‌നേഹാഞ്‌ജലി സംഗീത ആല്‍ബം ഉത്‌ഘാടനം ചെയ്‌തു

Text Size  

Story Dated: Saturday, May 23, 2015 10:21 hrs UTC

ഡാലസ്‌: കവിയും ഗായകനും ഗാനരചയിതാവുമായ ഫാ.ജോണ്‍ പിച്ചാപ്പിള്ളി രചിച്ച സ്‌നേഹാഞ്‌ജലി ക്രൈസ്‌തവസംഗീത ആല്‍ബത്തിന്റെ ഉത്‌ഘാടനം ഡോ. കെ.ജെ. യേശുദാസ്‌ നിര്‍വ്വഹിച്ചു. വ്യവസായ പ്രമൂഖനായ ജോര്‍ജ്‌ ബ്രോഡി ആല്‍ബം ഏറ്റു വാങ്ങി. മാദ്ധ്യമപ്രവര്‍ത്തകനും അന്തര്‍ദേശീയ മലയാളവേദി പ്രസിഡന്റുമായ ബിനോയി സെബാസ്റ്റ്യന്‍ ആശംസയര്‍പ്പിച്ചു. ചലച്ചിത്ര സംഗീത സംവിധായകനും അമേരിക്കന്‍ മലയാളിയുമായ സ്‌റ്റീവ്‌ മാത്തന്‍ ഈണം പകര്‍ന്നിരിക്കുന്ന ആല്‍ബത്തിന്റെ പ്രസാധനം പ്രണാം മള്‍ട്ടിമീഡിയ ഇന്റര്‍നാഷണലിന്റെ ബാനറില്‍ വിനു ചാക്കോ നിര്‍വ്വഹിച്ചു. സംഗീതമാന്ത്രീകനായ റെകസ്‌ ഐസക്കിന്റേതാണ്‌്‌ ഓര്‍ക്കസ്‌ട്രേഷന്‍. ബൈബിള്‍ വചനങ്ങളുടെ ആത്‌മസത്തയുള്‍ക്കൊണ്ട്‌ മതാതീതമായി വിശ്വമാനസാഹോദര്യവും സ്‌നേഹവും ചാലിച്ചു ചേര്‍ത്തു ഫാ.പിച്ചാപ്പിള്ളി രചിച്ച്‌ യേശുദാസ്‌ പാടി തരംഗിണി റിലീസ്‌്‌ ചെയ്‌ത ആറ്‌ ആല്‍ബങ്ങള്‍ സംഗീതാസ്വാദകര്‍ക്കു ലഭിച്ചു. ഇതോടൊപ്പം എസ്‌. പി. ബാലസുബ്രമണ്യം, പി. ജയചന്ദ്രന്‍, ശരത്‌, സുജാത തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള പ്രശസ്‌തര്‍ പാടിയ പന്ത്രണ്ടോളം ആല്‍ബങ്ങള്‍ ഫാ.പിച്ചാപ്പിള്ളിയുടെ രചനയില്‍ പിറന്നിട്ടുണ്ട്‌. കാനഡയിലെ ഹാലിഫാക്‌സിലുള്ള ഇസ്റ്റേന്‍ പാസേജ്‌ സെന്റ. ആന്‍ഡ്രൂസ്‌ ഇടവക വികാരിയാണ്‌ അദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.