ഗ്രേറ്റര്‍ മാഞ്ചസറ്റര്‍: കുടുംബത്തിനും സമുദായത്തിനും രാഷ്ട്രത്തിനും ഉത്തമരായ പൗരന്മാരെ വാര്‍ത്തെടുക്കുന്നതിനുമായി വിഗനില്‍ ഫിബ്രവരി 1 മുതല്‍ എല്ലാ ആദ്യശനിയാഴ്ചകളിലും കുട്ടികള്‍ക്കായുള്ള ധ്യാനങ്ങള്‍ ആരംഭിക്കുന്നു. ധ്യാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നത് ലിവര്‍പൂള്‍ അതിരൂപതയിലെ പ്രഗത്ഭരായ വൈദികരാണ്.
ഫിബ്രവരി 1 ന് രാവിലെ 9.30 മുതല്‍ വൈകീട്ട് 4 മണി വരെ നടക്കുന്ന കുട്ടികളുടെ ധ്യാനത്തില്‍ ഫാ.സൈമണ്‍ ഗോറിന്റെ സാന്നിധ്യം ഉണ്ടായിരിക്കുന്നതാണ്. 10 മുതല്‍ 16 വയസ്സുവരെയുള്ള കുട്ടികള്‍ക്കായിട്ടാണ് ഈ ധ്യാനം ക്രമീകരിക്കുന്നത്. ധ്യാനദിവസം കുട്ടികള്‍ക്കായുള്ള പ്രത്യേക കുര്‍ബാനയും കുമ്പസാരവും ഉണ്ടായിരിക്കും.
ധ്യാനം നടക്കുന്ന ദേവാലയത്തിന്റെ വിലാസം:
Sacred Heart Church, Throstlenest Avenue, Wigan, WN67AS
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ബിനു - 07533179750
ഷിബു - 07530904446
തങ്കച്ചന് - 07956069257
Comments