മിനിസോട്ട: ആഗോള കത്തോലിക്കാ സഭയുടെ അംഗീകാരമായ ഷെവലിയര്‍ പദവി ലഭിച്ച സീറോ മലബാര്‍ സഭ അല്മായ കമ്മീഷന് സെക്രട്ടറി ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍ അമേരിക്കയിലെ മിനിസോട്ട സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ സമൂഹം ഊഷ്മളവരവേല്പു നല്കി. റിച്ച് ഫീല്‍ഡ് സെന്റ് റിച്ചാര്‍ഡ്സ് ചര്‍ച്ചില്‍ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ ഫാ.ജോര്‍ജ്ജ് തൂങ്കുഴി മെമന്റോ നല്കി
ഷെവലിയര്‍ വി.സി.സെബാസ്റ്റ്യനെ ആദരിച്ചു. പോള്‍ കുറ്റിക്കാടന്‍ ആശംസകള്‍ നേര്‍ന്നു. ആഗോള കത്തോലിക്കാ സഭ സീറോ മലബാര്‍ സഭയുടെ അല്മായ സമൂഹത്തിനു നല്കുന്ന വലിയ അംഗീകാരമായിട്ടാണ് ഷെവലിയര്‍ സ്ഥാനത്തെ കാണുന്നതെന്നും ലോകമെമ്പാടുമുള്ള സഭയിലെ അല്മായസമൂഹത്തെ മുഖ്യധാരയില്‍ ശക്തിപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും മറുപടിപ്രസംഗത്തില്‍ വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു. ട്രസ്റ്റിമാരായ സിബി പാങ്ങോട്ടില്‍, സിജോ ജോസഫ്, സിസ്റ്റര്‍ ട്രീസാ ജോസ്, സിസ്റ്റര്‍ സാങ്ക്റ്റാ, സിസ്റ്റര്‍ അനാല്സിയ, ജ്യോതി സണ്ണി, ജെറിന് ജോസഫ്, സിജോ ജോസ്, സുഭാഷ് തോമസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചു.
Comments