ന്യൂയോര്‍ക്ക്: ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള വിവിധ ദേവാലയങ്ങളില്‍ നടത്തിവരുന്ന വിവാഹ ഒരുക്ക സെമിനാര്‍ (പ്രീ കാനാ കോഴ്സ്) ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിലെ കപ്പിള്‍സ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 21,22,23 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടത്തുന്നതാണെന്ന് വികാരി ഫാ. ജോസ് കണ്ടത്തിക്കുടി അറിയിച്ചു.
നാട്ടിലോ, അമേരിക്കയില്‍ വെച്ചോ വിവാഹിതരാകുവാന്‍ തയാറെടുക്കുന്ന യുവതീ-യുവാക്കള്‍ ഈ കോഴ്സില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റുകള്‍ അതാത് ഇടവകകളില്‍ ഹാജരാക്കേണ്ടതാണ്. അതിപുരി വിവാഹ ജീവിതത്തില്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളില്‍ ഷിക്കാഗോ രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. വിനോദ് മഠത്തിപ്പറമ്പിലിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ പാനല്‍ ക്ലാസുകള്‍ നയിക്കുന്നതാണ്. കോഴ്സില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജി സഖറിയ (646 281 8582), ഇമെയില്‍: paulshaji@hotmail.com
Comments