വാഷിങ്ടണ്‍ . മതിയായ യാത്രാ രേഖകളില്ലാതെ 450,000 ഇന്ത്യക്കാര്‍ അമേരിക്കയില്‍ കുടിയേറിയതായി തെളിയിക്കുന്ന ഒൌദ്യോഗിക രേഖകള്‍ വാഷിങ്ടണ്‍ പുറത്തുവിട്ടു 2012 വരെയുളള കണക്കുകള്‍ അനുസരിച്ച് 11.2 മില്യണ്‍ അനധികൃത കുടിയേറ്റക്കാരാണ് വിവിധ രാജ്യങ്ങളില്‍ നിന്നും വന്ന് അമേരിക്കയില്‍ വര്‍ഷങ്ങളായി താമസിക്കുന്നത്.
ഇതില്‍ നാല് ശതമാനത്തോളം ഇന്ത്യാക്കാരാണെന്നു വാഷിംഗ്ടണ്‍ ഡിസി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്യു റിസെര്‍ച്ച് സെന്ററിന്‍െറ സര്‍വ്വേയില്‍ പറയുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ അമേരിക്കയില്‍ അനധികൃതമായി എത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. മെക്സിക്കോയില്‍ നിന്നാണ് കൂടുതല്‍ പേര് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയിട്ടുളളത്. അമേരിക്കന്‍ ജനസഖ്യ 316 മില്യണ്‍ ആയിക്കണക്കാക്കിയപ്പോള് 3.5 % അനധികൃത കുടിയേറ്റക്കാരാണ്.
ഇന്ത്യയില്‍ നിന്നും ഹാംഷെയറിലേക്കാണ് കൂടുതല്‍ ഇന്ത്യക്കാര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഫ്ലോറിഡ, മേരിലാന്റ്, നെബ്രസ്ക്ക, കെന്റക്കി, പെന്‍സില്‍വാനിയ, വെര്‍ജിനിയ എന്നിവിടങ്ങളിലും ഇന്ത്യക്കാര്‍ കുടിയേറിയിട്ടുണ്ട്.
പ്രസിഡന്റ് ഒബാമയുടെ കുടിയേറ്റ നിയന്ത്രണ നിയമം അംഗീകരിക്കപ്പെടും എന്ന് പ്രതീക്ഷയിലാണ് പ്രവാസി ഇന്ത്യക്കാരും.
Comments