You are Here : Home / USA News

ശനിയാഴ്ച 122-മത് സാഹിത്യ സല്ലാപത്തില്‍ ജോസഫ് പുലിക്കുന്നേല്‍ അനുസ്മരണം

Text Size  

Story Dated: Friday, February 02, 2018 02:10 hrs UTC

ജയിന്‍ മുണ്ടയ്ക്കല്‍

ഡാലസ്: ഫെബ്രുവരി മൂന്നാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിയിരുപത്തിരണ്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘ജോസഫ് പുലിക്കുന്നേല്‍ അനുസ്മരണം’ ആയിട്ടാകും നടത്തുക. മുഖം നോക്കാത്ത, സ്വതന്ത്രമായി ചിന്തിക്കുന്ന ഒരു മലയാള സാമൂഹിക സാമുദായിക പരിഷ്ക്കര്‍ത്താവായിരുന്നു കഴിഞ്ഞ മാസം അന്തരിച്ച ജോസഫ് പുലിക്കുന്നേല്‍. ‘ഓശാന’ മാസികയും ‘ഓശാന’ ബൈബിളും അദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ് പ്രസിദ്ധീകരിച്ചിരുന്നത്. ഒരു നല്ല സംഘാടകനും മനുഷ്യസ്‌നേഹിയും സാഹിത്യകാരനും കൂടിയായിരുന്നു പുലിക്കുന്നേല്‍. അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ പലതവണ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഈ സല്ലാപത്തില്‍ പങ്കെടുക്കുന്നതാണ്. ഈ സല്ലാപത്തില്‍ പങ്കെടുക്കുവാനും, പുലിക്കുന്നേലിനെക്കുറിച്ചും പുലിക്കുന്നേല്‍ മാനവരാശിക്കും പ്രത്യേകിച്ച് കേരള കത്തോലിക്കാസഭയ്ക്കും ചെയ്ത സേവനങ്ങളെക്കുറിച്ചും കൂടുതല്‍ അറിയുവാനും, അമേരിക്കന്‍ മലയാളികളുമായി ബന്ധപ്പെട്ട മറ്റ് സാമൂഹിക സാഹിത്യ സാംസ്കാരിക ഭാഷാ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുവാനും താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

 

2018 ജനുവരി ആറാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിയിരുപത്തൊന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘തെക്കേമുറിക്കൊപ്പം’ എന്ന പേരിലായിരുന്നു നടത്തിയത്. അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന എഴുത്തുകാരനാണ് 60 വയസ്സ് പിന്നിട്ട തെക്കേമുറി. 25 വര്ഷം മുമ്പാണ് അദ്ദേഹത്തിന്‍റെ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചത്. അമേരിക്കന്‍ മലയാളി സാഹിത്യകാരന്മാരുടെ സംഘടനയായ ‘ലാന’യുടെ പ്രവര്‍ത്തകനാണ് തെക്കേമുറി. അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളും അഭ്യുദയകാംഷികളും ഈ സല്ലാപത്തില്‍ പങ്കെടുക്കുകയുണ്ടായി. തെക്കേമുറിയെക്കുറിച്ചും അദ്ദേഹത്തിന്‍റെ സാഹിത്യ സാമൂഹിക സംഘടനാ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കൂടുതല്‍ മനസിലാക്കത്തക്കവിധം ചോദ്യോത്തരങ്ങളും ആശംസാ പ്രസംഗങ്ങളും വളരെ പ്രയോജനകരമായിരുന്നു. ജോണ്‍ ആറ്റുമാലില്‍, ജോസഫ് പൊന്നോലില്‍, അബ്ദുല്‍ പുന്നയൂര്ക്കളം, വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍, തോമസ് ഫിലിപ്പ് റാന്നി, ചാക്കോ ജോസഫ്, ജോണ്‍ കാറ്റടി, ജോസഫ് മാത്യു, സി. ആന്‍ഡ്‌റൂസ്, ഷീല, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു. എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യശനിയാഴ്ചയും രാവിലെ പത്തു മുതല്‍ പന്ത്രണ്ട് വരെ (ഈസ്‌റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്. 18572320476 കോഡ് 365923 ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും.

jain@mundackal.com , internationalmalayalam@gmail.com എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8133893395 / 4696203269 Join us on Facebook https://www.facebook.com/groups/142270399269590/

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.