You are Here : Home / USA News

കേരളസമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിനു നവ നേതൃത്വം

Text Size  

Story Dated: Monday, February 05, 2018 12:57 hrs UTC

ന്യൂയോര്‍ക്ക്: കേരളസമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിനു വര്‍ഗീസ് പോത്താനിക്കാട് പ്രസിഡന്റായി 2018-ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനുവരി 27-നു ശനിയാഴ്ച വൈകിട്ട് 4 മണിക്ക് ക്വീന്‍സിലെ ടൈസന്‍ സെന്ററില്‍ നടന്ന പൊതുയോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. വര്‍ഗീസ് പോത്താനിക്കാട് (പ്രസിഡന്റ്), ജോജോ തോമസ് (വൈസ് പ്രസിഡന്റ്), വിന്‍സെന്റ് സിറിയക് (സെക്രട്ടറി), വര്‍ഗീസ് ജോസഫ് (ജോയിന്റ് സെക്രട്ടറി), വിനോദ് കെയാര്‍കെ (ട്രഷറര്‍). കമ്മിറ്റി അംഗങ്ങള്‍: ജോസ് ചുമ്മാര്‍, പ്രേംസി ജോണ്‍, പോള്‍ കറുകപ്പള്ളി, പോള്‍ പി. ജോസ്, മേരിക്കുട്ടി മൈക്കിള്‍, ഷാജി വര്‍ഗീസ്, തോമസ് ഡേവിഡ്. ഓഡിറ്റര്‍മാര്‍: സിറിയക് തോട്ടം & ബാബു ഉത്തമന്‍. ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പറായി ഷാജു സാമിനെ തെരഞ്ഞെടുത്തു. 1018-ലെ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാനായി വര്‍ഗീസ് ലൂക്കോസ് സ്ഥാനമേറ്റു.

 

വാര്‍ത്ത അയച്ചത്: വര്‍ഗീസ് പോത്താനിക്കാട്‌

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.