You are Here : Home / USA News

അഗപ്പെ ഗോസ്പല്‍ കണ്‍വന്‍ഷന്‍ ജനുവരി 24 മുതല്‍ 28 വരെ

Text Size  

Story Dated: Sunday, December 24, 2017 09:58 hrs UTC

രാജന്‍ ആര്യപ്പള്ളില്‍

 

നിലമ്പൂര്‍: കഴിഞ്ഞ 23 വര്‍ഷമായി മലബാറില്‍ നിലമ്പൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അഗപ്പെ ഗോസ്പല്‍ മിഷന്റെ 23-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ ജëവരി 24-28 വരെ നിലമ്പൂര്‍ അഗപ്പെ ഹില്‍സില്‍ നടക്കും. പ്രസിഡണ്ട് പാസ്റ്റര്‍ പി.എം. അലക്‌സാണ്ടര്‍ ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ പാസ്റ്റര്‍ മാരായ അജി ഐസക്, അനില്‍ കൊടുത്തോട്ടം, കെ.ജെ. തോമസ്, പി.ജെ. ചാക്കോ, ജോയി പാറക്കല്‍, ജോസഫ് ഇടക്കാട്ടില്‍, ജോസ്എണ്ണിക്കാട് (യു.എസ്.എ), ഡോ. ജോയി ഏബ്രഹാം (യു.എസ്.എ), സിസ്റ്റര്‍ ഷേര്‍ളി ജോര്‍ജ്ജ് (യു.എസ്.എ) തുടങ്ങിയവര്‍ പ്രസംഗിക്കും. അഗപ്പെ മിഷന്റെ സംഗീത വിഭാഗമായ എജിഎം മ്യൂസിക്ക് സംഗീത ശുശ്രൂഷ നിര്‍വ്വഹിക്കും. സഹോദരീ സമ്മേളനം, യൂത്ത് സെമിനാര്‍, ശുശ്രൂഷകന്മാരുടെ സെമിനാര്‍ ഉപവാസ പ്രാര്‍ത്ഥന എന്നിവ പകല്‍ നടക്കുന്ന മീറ്റുംഗുകളില്‍ ഉണ്ടായിരിക്കുന്നതാണെന്ന് പ്രസിഡണ്ട് പാസ്റ്റര്‍ പി.എം. അലക്‌സാണ്ടര്‍ അറിയിച്ചു. കേരളം കൂടാതെതമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ദൈവദാസന്മാരും വിശ്വാസികളും പങ്കെടുക്കും. ഫെബ്രുവരി ആദ്യവാരത്തില്‍ കര്‍ണ്ണാടക, തമിഴ്‌നാട് എീസ്റ്റേറ്റുകളിലെ കവന്‍ഷുകള്‍ നടക്കുന്നതാണ്. പാസ്റ്റര്‍ ജെയിംസ് മാത്യു, പാസ്റ്റര്‍ ജോയിറ്റി. ഏബ്രഹാം, പാസ്റ്റര്‍ ജോസ് എന്‍. ഏബ്രഹാം, പാസ്റ്റര്‍ സന്തോഷ് ചെറിയാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.