You are Here : Home / USA News

വേള്‍ഡ് മലയാളി കൗണ്‍സില്‍ ബയേനിയല്‍ കണ്‍വന്‍ഷന്‍ കിക്ക് ഓഫ് വിജയമായി

Text Size  

ജിനേഷ് തമ്പി

jineshpt@gmail.com

Story Dated: Sunday, December 24, 2017 10:03 hrs UTC

എഡിസന്‍, ന്യുജെഴ്‌സി: അടുത്ത ഓഗസ്റ്റ് 24, 25, 26 തീയതികളില്‍ എഡിസണിലെ റിനൈസന്‍സ് ഹോട്ടലില്‍ നടക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ പതിനൊന്നാം ബയേനിയല്‍ കോണ്‍ഫറന്‍സിന്റെ കിക്കോഫില്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. ഇരുപത്തിരണ്ടു വര്‍ഷം മുന്‍പ് സംഘടന പിറന്നു വീണ ന്യു ജെഴ്‌സിയില്‍ നടക്കുന്ന മൂന്നാത് ആഗോള സമ്മേളനമാണിതെന്ന് കോണ്‍ഫറന്‍സ് കണ്‍വീനര്‍ തങ്കമണി അരവിന്ദന്‍ സ്വാഗത പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ഈ ദൗത്യം ന്യു ജെഴ്‌സി പ്രോവിന്‍സ് വിജയകരമാക്കുമെന്ന ആഗോള നേത്രുത്വത്തിന്റെ പ്രതീക്ഷ തങ്ങള്‍ സഫലമാക്കുക തന്നെ ച്യ്യും. വിവിധ രാജ്യങ്ങളിലെ ആറു റീജ്യനുകളിലായി 100 പ്രോവിന്‍സുക്ലള്‍ ഇപ്പോള്‍ സംഘടനക്കുണ്ട്. ഏതു രാജ്യത്തില്‍ ജീവിച്ചാലും കേരളീയ സംസ്‌കാരം പിന്തുടരാനും പുതു തലമുറക്കു കൈമാറാനും മലയാളികല്‍ തമ്മിലുള ബന്ധം മെച്ചപ്പെടുത്താനും സംഘടന പ്രവര്‍ത്തിക്കുന്നു.

 

 

സജ്ജനങ്ങളുമായുള്ള കൂട്ടുകെട്ടാണ് നമ്മെ മഹത്വപ്പെടുത്തുന്നതെന്ന് കോണ്‍ഫറന്‍സ് ചെയര്‍ തോമസ് മൊട്ടക്കല്‍ പറഞ്ഞു. എയര്‍ഫോഴ്‌സില്‍ ഫ്‌ളൈറ്റ് എഞ്ചിനിയറായിരുന്ന സഹപ്രവര്‍ത്തകന്‍ ഹരിദാസ് ഇക്കാര്യത്തെപറ്റി പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു. 40 വര്‍ഷം മുന്‍പായിരുന്നു അത്. താമസിയാതെ ഹരിദാസ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. നല്ല ലക്ഷ്യത്തോടെ നിസ്വാര്‍ഥമായും സത്യസന്ധതയോടും നാം ചെയ്യുന്ന പ്രവര്‍ത്തികള്‍ കാണുമ്പോള്‍ ജനങ്ങള്‍ താനെ അതിലേക്കു ആക്രുഷ്ടരാകും. അതിനാല്‍ കണ്‍ വന്‍ഷന്‍ വലിയ വിജയമായിരിക്കും. വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ സ്വീകരിക്കാന്‍ എല്ലാ വിധ സംവിധാനവും ഒരുക്കുന്നു. വ്യത്യസ്ഥമായ പരിപാടികളാനു നടക്കുകയെന്നു ഡാലസില്‍ നിനു എത്തിയ പി.സി മാത്യു ചൂണ്ടിക്കാട്ടി. ആദ്യ ദിവസം ക്രൂസ്, രണ്ടാം ദിനം ആഗോള തലത്തിലുള്ളഓണാഘോഷം തുടങ്ങിയവ ശ്രദ്ധേയമായിരിക്കും. രജിസ്റ്റ്രെഷന്‍ കിക്ക് ഓഫിനു പുറമെ കണ്‍ വന്‍ഷന്‍ ബ്രാന്‍ഡിംഗും ചടങ്ങില്‍ നടന്നു.

സ്‌പൊണ്‍സര്‍മാരായിട്ടുള്ളവര്‍ക്ക് അവരുടെ പ്രോഡക്ട്‌സ് അവതരിപ്പിന്നതിനുള്ള അവസരം കൂടിയായിരിക്കും ബ്രാന്‍ഡിംഗ് എന്ന് തോമസ് മൊട്ടക്കല്‍ പറഞ്ഞു. വലിയ തുക തന്ന് സ്‌പൊണ്‍സര്‍ ചെയ്യുന്നവര്‍ക്ക് അര്‍ഹമായ അംഗീകരാവും നേട്ടവും ഉണ്ടാവണമെന്നു തങ്ങളും ആഗ്രഹിക്കുന്നു. കണ്‍ വന്‍ഷന്‍ മികവൂറ്റതും വ്യത്യസ്ഥവുമായിരിക്കുമെന്നു പ്രാസംഗികര്‍ ഉറപ്പു നല്‍കി. എസ്.കെ.ചെറിയാന്‍, രാജ് പണിക്കര്‍, ചാക്കോ കോയിക്കലേത്ത്, തോമസ് ഏബ്രഹം, ഹരി നമ്പൂതിരി, മോഹന്‍ കുമാര്‍, ഡോ. രുഗ്മിണി പദ്മകുമാര്‍, ഷീല ശ്രീകുമാര്‍, പിന്റോ ചാക്കോ, ഡോ. ഗോപിനാഥന്‍ നായര്‍, ജിനേഷ് തമ്പി, സുധീര്‍ നമ്പ്യാര്‍, ഡോ. ജോര്‍ജ് ജേക്കബ്, സുനില്‍ ട്രെസ്റ്റാര്‍, ഷൈനി രാജു തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. സോഫി വിത്സനായിരുന്നു എംസി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.