You are Here : Home / USA News

ആകാശ് പട്ടേൽ 2018 ഗ്ലോബൽ ടീച്ചേഴ്സ് പ്രൈസ് ഫൈനലിൽ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, December 26, 2017 04:47 hrs UTC

ഡാലസ്: ഇന്ത്യൻ അമേരിക്കൻ വംശജനും ഡാലസിൽ നിന്നുള്ള അധ്യാപകനുമായ ആകാശ് പട്ടേലിനെ 2018 ഗ്ലോബൽ ടീച്ചേഴ്സ് പ്രൈസിനുവേണ്ടി മത്സരിക്കുന്ന 50 ഫൈനലിസ്റ്റുകളിൽ ഒരാളായി തിരഞ്ഞെടുത്തതായി വർക്കി ഫൗണ്ടേഷന്റെ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.

30 രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള അഞ്ചു ഭാഷകൾ സംസാരിക്കുന്നതിൽ പ്രാവീണ്യം നേടിയിട്ടുള്ള ആകാശ് പട്ടേൽ ടെക്സസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന തോമസ് ജെ റസ്ക്ക് മിഡിൽ സ്കൂൾ അധ്യാപകനാണ്.

ഒക്കലഹോമ സ്കൂളിൽ അധ്യാപകനായിരുന്ന ആകാശ് ഇപ്പോൾ ഡാലസിൽ സ്പാനിഷ് പഠിപ്പിക്കുന്നു.

ദുഷ്കരമായ ചുറ്റുപാടുകളിൽ നിന്നും എത്തിച്ചേരുന്ന കുറ്റവാസനയുള്ള കുട്ടികളെ പഠിപ്പിക്കുന്ന സ്കൂളിൽ ആകാശ് പട്ടേൽ സ്തുത്യർഹമായ സേവനമാണനുഷ്ഠിക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രൊഫഷണലുകളുമായി കുട്ടികളെ ബന്ധപ്പെടുത്തുന്നതിനും ആശയവിനിമയത്തിനും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ ആകാശ് പ്രത്യേകം ശ്രദ്ധിക്കുന്നു. ഒരു മില്യൺ ഡോളറാണ് ദുബായി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജൻ സണ്ണി വർക്കി സ്ഥാപിച്ച വർക്കി ഫൗണ്ടേഷൻ സമ്മാനമായി നൽകുന്നത്.


 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.