You are Here : Home / USA News

മോഷ്ടാവാണെന്ന് കരുതി വെടിവച്ചു: 22 കാരനായ മകൻ മരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, December 28, 2017 03:37 hrs UTC

കൂൾമാൻ (അലബാമ): ക്രിസ്മസ് രാത്രിയിൽ മോഷ്ടാവാണെന്ന് തെറ്റിദ്ധരിച്ച് പിതാവ് നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടത് 22 വയസ്സുള്ള മകൻ ലോഗൻ ട്രാമൽ. ലോഗൻ രാത്രി പതിനൊന്നരയോടെ പിതാവിന്റെ ട്രക്ക് സ്റ്റാർട്ട് ചെയ്തു. അൽപദൂരം മുന്നോട്ടെടുത്തപ്പോൾ ആരോ ട്രക്ക് മോഷ്ടിച്ചതായി ലോഗന്റെ പിതാവിന് തോന്നി.

ഉടനെ ട്രക്ക് സ്റ്റോപ് ചെയ്യണമെന്ന് അലറി വിളിച്ചിട്ടും കേൾക്കാതിരുന്നതിനാൽ ആദ്യം വാണിങ്ങ് ഷോട്ട് നടത്തി ഡ്രൈവറുടെ ശ്രദ്ധ തിരിക്കുവാൻ ശ്രമിച്ചു. ട്രക്ക് നിർത്താതിരുന്നതിനാൽ വീണ്ടും വെടിവച്ചു. ട്രക്ക് നിന്ന് എന്ന് ബോധ്യമായതോടെ ഓടിയെത്തി ഡോറിലൂടെ നോക്കിയപ്പോഴാണ് തനിക്ക് തെറ്റുപറ്റിയെന്ന് പിതാവിന് മനസ്സിലായത്. വെടിയേറ്റ മകൻ സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. ഇതൊരു അപകടമരണമാണെന്നാണ് കൂൾമാൻ കൗണ്ടി ഷെറിഫ് പറഞ്ഞത്. നല്ലൊരു ഗായകനും, ഗാനരചയിതാവുമായ ലോഗൻ ഭാവിയിൽ നല്ലൊരു കൺട്രി സ്റ്റാർ ആകണമന്ന് പ്രതീക്ഷയിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.