You are Here : Home / USA News

ഡോക്ടർ ചമഞ്ഞു തട്ടിപ്പു നടത്തിയ ഇന്ത്യൻ വംശജൻ അറസ്റ്റിൽ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, December 28, 2017 03:39 hrs UTC

വെർജീനിയ∙ വ്യാജ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖകളും സമർപ്പിച്ചു ഡോക്ടർ ജോലി നേടിയ ഇന്ത്യൻ അമേരിക്കൻ വിശാൽ പട്ടേലിനെ (30) അറസ്റ്റ് ചെയ്തു. വെർജീനിയ ഗ്ലെൻ അലനിലുള്ള വിശാലിനെ കൻസാസിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. വെർജീനിയായിലെ ലൈസെൻസുള്ള ഫിസിഷ്യൻ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് വിവിധ മെഡിക്കൽ സ്റ്റാഫിങ്ങ് കമ്പനികളിൽ ജോലിക്കുള്ള അപേക്ഷകൾ സമർപ്പിച്ചത്. വെർജീനിയായിലെ വിവിധ ലൈസെൻസുള്ള ‍ഡോക്ടറന്മാരുടെ രജിസ്ട്രേഷനും, ലൈസെൻസ് നമ്പറുകളും ഇതിന് ഉപയോഗിച്ചതായി അറ്റോർണി ഓഫീസ് ചൂണ്ടിക്കാട്ടി.

ന്യൂസ്പോർട്ട് ന്യൂസിലുള്ള ഒരു ഫ്രീ ക്ലിനിക്കൽ ഡോക്ടറായുള്ള നിയമനവും വിശാൽ തരപ്പെടുത്തിയിരുന്നു. തെറ്റായ വിവരങ്ങൾ നൽകൽ, ഐഡന്റിറ്റി തെഫ്റ്റ്, വയർഫ്രോഡ് തുടങ്ങിയ നിരവധി കുറ്റങ്ങളാണ് വിശാലിനെതിരെ ചുമത്തിയിരിക്കുന്നത്. 20 വർഷം വരെ ശിക്ഷ ലഭിക്കുന്നതിനുള്ള കുറ്റങ്ങളാണ് ഇവയെന്ന് അറ്റോർണി ഓഫീസ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.