പ്രിയപ്പെട്ടവര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും പുസ്തകത്തിന്റെ കോപ്പി നല്‍കികൊണ്ട് ശ്രീ സുധീര്‍ പണിക്കവീട്ടില്‍ അദ്ദേഹത്തിന്റെ നിരൂപണ ഗ്രന്ഥത്തിന്റെ പ്രകാശനകര്‍മ്മം ജൂണ്‍ 25 27 തിയ്യതികളിലായി നിര്‍വ്വഹിച്ചു. പുസ്തകത്തിന്റെ പ്രഥമ കോപ്പി ഏറ്റുവാങ്ങിയത് വിശ്വപ്രശസ്ത നരവംശ ശാസ്ത്രജ്ഞനും, ഇന്റഗ്രല്‍ ഡെവലപ്മെന്റ് തെറാപ്പിയുടെ സ്ഥാപകനും, ഉപദേഷ്ടാവും, നിര്‍ദേശകനും, ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്ന സാഹിത്യകാരനുമായ ഡോക്ടര്‍ എ.കെ. ബി.പിള്ളയാണ്. അമേരിക്കന്‍ മലയാള സാഹിത്യ നിരൂപണങ്ങള്‍ ഉള്‍കൊള്ളുന്ന സുധീറിന്റെ ആദ്യപുസ്തകം 'പയേറിയയിലെ പനിനീര്‍പ്പൂക്കള്‍' ആണ്. അമേരിക്കന്‍ മലയാള സാഹിത്യത്തക്കുറിച്ചുള്ള പ്രബന്ധവും പ്രമുഖരായ അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ രചനകളെക്കുറിച്ചുള്ള നിരൂപണങ്ങളും അടങ്ങിയ ഈ ഗ്രന്ഥം അമേരിക്കന്‍ മലയാള സാഹിത്യത്തെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രയോജനകരമായിരിക്കും.
Comments