ചിക്കാഗോ: ദേവസ്വം ബോര്‍ഡിനെ കാഴ്ചക്കാരാക്കി ക്ഷേത്ര ഭരണം കൈയാളാ ന് ശ്രമിക്കുന്ന കേരള സര്‍ക്കാരിനെതിരെ ലോകമെങ്ങും വര്‍ധിച്ചു വരുന്ന പ്രതിഷേധങ്ങള്‍ക്കിടയില്‍ , ശബരി മലയിലെ ആചാര സംരക്ഷണത്തെക്കുറിച്ചു നോര്‍ത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കള്‍ക്കായി കെ എച് എന്‍ എ , എന്‍ എസ് എസ് ഓഫ് നോര്‍ത്ത് അമേരിക്കയും, ശ്രീ നാരായണ സംഘടനകളും അമേരിക്കയിലെ മറ്റു ഹിന്ദു സംഘടനകളു യുമായി ചേര്‍ന്ന് വരുന്ന ഞായറാഴ്ച്ച വൈകിട്ട് ഒന്‍പതു മണി ഈസ്റ്റേണ്‍ സമയത്തു കോണ്‍ഫറന്‍സ് കാള്‍ വഴി വിശദീകരണ യോഗം സംഘടിപ്പിക്കുന്നു .ശബരിമലയിലെ സമാധാനപരമായ പ്രതിഷേധത്തില്‍ നേരിട്ട് ഭാഗ ഭാക്കാകുന്ന സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പെടുന്ന നാലോളം അതിഥികള്‍ ഈ കോണ്‍ഫറന്‍സ് കോളിലൂടെ നോര്‍ത്ത് അമേരിക്കയിലെ അയ്യപ്പ ഭക്തരുമായി സംസാരിക്കും. ശബരിമല ആചാര സംരക്ഷണ സമിതി പ്രതിനിധി പ്രിത്വിപാല്‍ ,പീപ്പിള്‍ ഫോര്‍ ധര്‍മ്മ യുടെ മുന്നണി പോരാളിയും അഭിഭാഷകനും ആയ ശങ്കു ടി ദാസ് ,ജനം ടി വി റിപ്പോര്‍ട്ടര്‍ എ എന്‍ അഭിലാഷ് ,എഴുത്തു കാരന് വിശ്വ രാജ് വിശ്വ എന്നിവര്‍ പങ്കെടുക്കുന്നു .ഇപ്പോഴത്തെ സംഭവ വികാസങ്ങളും ഭാവി നടപടികളും ഇവര്‍ വിശദീകരിക്കും.
ഇവരുമായി സംവദിക്കാനും പങ്കെടുക്കുന്നവര്‍ക്ക് അവസരം ഉണ്ടാകും. കോണ്‍ഫറന്‍സ് കാള്‍ വിവരങ്ങളും ചോദ്യങ്ങള്‍ അയക്കേണ്ട വിവരങ്ങളും താഴെ ചേര്‍ക്കുന്നു . Details: Dial In Info:1-914-228-2639 Time:10/28/2018 SUNDAY 9PM EST No Pin Required Your questions and concerns:khna4dharma@gmail.com Krishnaraj Mohanan
Comments