രാജന് വാഴപ്പള്ളില്‍
ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന ഫാമിലി/ യൂത്ത് കോണ്‍ഫറന്‍സ് 2019- രജിസ്ട്രേഷന് സൗജന്യ നിരക്കില്‍ തുടരുന്നതായി കോണ്‍ഫറന്‍സ് കോ-ഓര്‍ഡിനേറ്റര്‍ ഫാ.സണ്ണി ജോസഫ് അറിയിച്ചു. ജനുവരി 3ന് ഞായറാഴ്ച ടീം അംഗങ്ങള്‍ ക്യൂന്‍സ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവക സന്ദര്‍ശിച്ചു. വികാരി വെരി.റവ.യേശുദാസന് പാപ്പന് കോറെപ്പിസ്ക്കോപ്പാ ടീം അംഗങ്ങളെ പരിചയപ്പെടുത്തി. ഫിനാന്‍സ് ചെയര്‍ തോമസ് വര്‍ഗീസ് പ്രതിനിധി സംഘത്തെ സ്വാഗതം ചെയ്തു. ഭദ്രാസന അദ്ധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്താ വിശുദ്ധ കുര്ബ്ബാനയ്ക്കുശേം ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി ജോബി ജോണ്‍ സൗജന്യ നിരക്കിലുള്ള രജിസ്ട്രേഷനെ കുറിച്ച് വിവരണം നല്കി. ട്രഷറാര്‍ മാത്യു വര്‍ഗീസ് ഫിനാന്‍സിനെ കുറിച്ച് സംസാരിച്ചു. ഡോ. അമ്മു പൗലോസ് സുവനീറിനെകുറിച്ചുള്ള വിവരണം നല്കി. ഫാ.ജോയസ് പാപ്പനും ബിജോയ് വര്‍ഗീസും രജിസ്ട്രേഷന് ഫോം സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായ്ക്ക് നല്‍കിക്കൊണ്ട് രജിസ്ട്രേഷന് കിക്ക് ഓഫ് നിര്‍വ്വഹിച്ചു.
ഇടവകയുടെ ട്രസ്റ്റി സജി എം. വര്‍ഗീസ് സുവനീറിലേക്കുള്ള പരസ്യം ഭദ്രാസന മെത്രാപ്പോലീത്തായ്ക്ക് നല്‍കികൊണ്ട് സുവനീറിന്റെ ഉത്ഘാടനം നിര്‍വ്വഹിച്ചു. രാജന് ജോര്‍ജ്, മേരി വര്‍ഗീസ്, അനു വര്‍ഗീസ് എന്നിവര്‍ ഗ്രാന്റ് സ്പോണ്‍സര്‍ഷിപ്പ് എടുക്കാമെന്ന് ഉറപ്പു നല്കി. ജനറല്‍ സെക്രട്ടറി ജോബി ജോണ്‍, ട്രഷറാര്‍ മാത്യു വര്‍ഗീസ്, ഭദ്രാസന കൗണ്‍സില്‍ അംഗം സന്തോഷ് മത്തായി, ഫിനാന്‍സ് കമ്മിറ്റി അംഗങ്ങളായ റോസ്മേരി യോഹന്നാന്, മേരി വര്‍ഗീസ്, സുവനീര്‍ എഡിറ്റോറിയല്‍ ബോര്‍ഡ് മെംബര്‍ ഡോ. അമ്മു പൗലോസ്, മെഡിക്കല്‍ ടീം കോ-ഓര്‍ഡിനേറ്റര്‍ ബിജു തോമസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 15 പേര് കോണ്‍ഫറന്‍സിലേക്ക് രജിസ്റ്റര്‍ ചെയ്യുകയും സുവനീറിലേക്ക് 10 പരസ്യങ്ങള്‍ ലഭിയ്ക്കുകയും ചെയ്തു.
Comments