ഷിക്കാഗോ: ഷിക്കാഗോ മലയാളി അസേസിയേഷന് നടത്തുന്ന കലാമേള 2019 ന്റെ ലോഗോ പ്രസിഡന്റ് ജോണ്സണ് കണ്ണൂക്കാടന്‍ പ്രകാശനം ചെയ്തു. ഷിക്കാഗോ മലയാളി അസോസിയേഷന് എല്ലാ വര്‍ഷവും നടത്തി വരാറുള്ള കലാമേള ഈ വര്‍ഷം ഏപ്രില്‍ 27ന് സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വച്ച് നടത്തുന്നതാണ്. (5000 S.T. Charles Rd, Bellwood, IL- 60104), അല്വിന് ഷിക്കൂര്‍ ചെയര്‍മാനും(630-274-5423), ഷൈനി ഹരിദാസ്(630-290-7143), സാബു കട്ടപ്പുറം(847-791-1452), സന്തോഷ്് കാട്ടുക്കാരന്(773-469-5048) എന്നിവര്‍ കോ-ചെയര്മാന്മാരുമായി കമ്മറ്റിയാണ് പ്രവര്‍ത്തിക്കുന്നത്.
മാര്‍ച്ച് 25 മുതല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് സംഘടനയുടെ വെബ്സൈറ്റായ www.chicagomalayaleeassociation.org- ല്‍ രജിസേട്രേഷന് തുടങ്ങുന്നതാണ്. ഏപ്രില്‍ 20ന് കലാമേള രജിസ്ട്രേഷന് അവസാനിക്കുന്നതാണ്. ഒരേ സമയം നാലു സ്റ്റേജുകളിലായാവും കലാമേള നടക്കുന്നത്.
അനാവശ്യമായി സമയം ഒഴിവാക്കുന്നതിന്റെ ഭാഗമായി കലാമേളയുടെ വിധികര്‍ത്താക്കള്‍ക്ക് കമ്പ്യൂട്ടര്‍ ലഭ്യമാക്കുന്നതുമാണ്.
അനാവശ്യമായി സമയം ഒഴിവാക്കുന്നതിന്റെ ഭാഗമായി കലാമേളയുടെ വിധികര്‍ത്താക്കള്‍ക്ക് കമ്പ്യൂട്ടറുകള്‍ ലഭ്യമാക്കുന്നതുമാണ്.
ആല്വിന് ഷിക്കൂറിന്റെ നേതൃത്വത്തില്‍ ഇതിനായി എല്ലാവിധ സജ്ജീകരണങ്ങളും ഉടന്‍തന്നെ പൂര്‍ത്തീകരിക്കുന്നതുമാണ്.
ലോഗോ പ്രകാശന ചടങ്ങില്‍ ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, ജെസ്സി റിന്‍സി, ലൂക്ക് ചിറയില്‍, ലീല ജോസഫ്, ജോഷി വള്ളിക്കളം, മനോജ് അച്ചേട്ട്, ഷൈനി ഹരിദാസ്, ജിതേഷ് ചുങ്കത്ത്, ഫിലിപ്പ് പുത്തന്പുറയില്, ജോണ്സണ് കണ്ണൂക്കാടന്‍, സന്തോഷ് കാട്ടൂക്കാരന്‍, ആല്വിന് ഷിക്കൂര്‍, സജി മണ്ണംച്ചേറില്, ജിമ്മി കണിയാലി, ഷാബു മാത്യു, രജ്ജന്‍ എബ്രഹാം, സാബു കട്ടപ്പുറം, സന്തോഷ് കുര്യന്, റ്റോബിന്‍ മാത്യു, ജോര്‍ജ് പ്ലാമ്മൂട്ടില്‍ എന്നിവര്‍ പങ്കെടുത്തു.
Comments