ഫിലാഡല്‍ഫിയ: അമേരിക്കയില്‍ കഴിഞ്ഞ നാളുകളില്‍ മരിയന്‍ ടിവിയിലൂടെയും, നിരവധിയായ ധ്യാനങ്ങളിലൂടെയും, വിവിധങ്ങളായ ആത്മീയ ശുശ്രൂഷകളിലൂടെയും ആത്മീയ കൊടുങ്കാറ്റ് ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ക്യൂന്‍ മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ 2014 ജൂലൈ മാസം 10,11,12,13 (വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഫിലാഡല്‍ഫിയയിലുള്ള മല്‍വേണ്‍ ധ്യാനകേന്ദ്രത്തില്‍ വെച്ച് താമസിച്ചുള്ള ധ്യാനം മരിയന്‍ ഫെസ്റ്റിവല്‍ നടത്തപ്പെടുന്നു.
`ഉണര്‍ന്ന് പ്രശോഭിക്കുക, നിന്റെ പ്രകാശം വന്നു ചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്റെ മഹത്വം നിന്റെ മേല്‍ ഉദിച്ചിരിക്കുന്നു. (ഏശയ്യ 6/1)' ഈ തിരുവചനമാണ് മരിയന്‍ ഫെസ്റ്റവലിന്റെ ധ്യാന വിഷയം. പരിശുദ്ധാത്മാവിന്റെ മണവാട്ടിയായ പരി. അമ്മയുടെ മധ്യസ്ഥ ശക്തിയാല്‍ വിശ്വാസത്താല്‍ അടിയുറച്ച പരിശുദ്ധാത്മ ക്രിസ്തീയ ജീവിതം പടുത്തുയര്‍ത്തുവാനും, തിരുസഭയോട് ചേര്‍ന്ന് നിന്നുകൊണ്ട് കുടുംബങ്ങളെ നവീകരിക്കുന്നതിനുമായി ലക്ഷ്യംവെച്ച് നടത്തപ്പെടുന്ന മരിയന്‍ ഫെസ്റ്റിവലില്‍ മുതിര്‍ന്നവര്‍ക്കും യുവജനങ്ങള്‍ക്കും പ്രത്യേകമായിട്ടാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
നാളെയുടെ വാഗ്ദാനമായ നമ്മുടെ യുവജനങ്ങളുടെ ശോഭനമായ ഭാവി ദൈവീക പദ്ധതിയനുസരിച്ച് രൂപപ്പെടുത്തുവാനും, ബാല്യം മുതല്‍ ആഴമായ ദൈവസ്നേഹത്താല്‍ വളരുന്നതിനും, വിശ്വാസത്തിന്റെ ആഴമായ അടിത്തറ ചെറു പ്രായത്തില്‍ തന്നെ നമ്മുടെ മക്കളില്‍ രൂപപ്പെടുത്തിയെടുക്കുന്നതിനുള്ള പ്രത്യേക ധ്യാനമാണ് ഇംഗ്ലീഷില്‍ യുവജനങ്ങള്‍ക്കുവേണ്ടി ക്രമീകരിച്ചിരിക്കുന്നത്.
കേരളത്തിലും, അമേരിക്കയിലേയും പ്രശസ്തരായ വചനപ്രഘോഷകര്‍ നേതൃത്വം കൊടുക്കുന്ന ഈ ധ്യാനത്തില്‍ ലക്ഷക്കണക്കിന് ദൈവജനത്തെ ആത്മീയ കൃപയുടെ വഴിയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ജെറുസലേം ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടര്‍ റവ. ഫാ. ഡേവിഡ് പട്ടത്ത് സി.എം.ഐ നേതൃത്വം കൊടുക്കുന്ന ധ്യാനത്തില്‍, മരിയന്‍ ടിവി ചെയര്മാന് ബ്രദര്‍ പി.ഡി. ഡൊമിനിക്, മിസ്സിസ് ലിജി അലക്സ്, ബ്ര. മാത്യു ജോസഫ് എന്നിവര്‍ ധ്യാനം നയിക്കുന്നതും ബ്ര. വി.ഡി. രാജു ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കുന്നതുമാണ്.
നാലു ദിവസങ്ങളിലായി നടത്തപ്പെടുന്ന മരിയന്‍ ഫെസ്റ്റിവല്‍ ജൂലൈ മാസം പത്താം തീയതി വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്നതും, പതിമൂന്നാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സമാപിക്കുന്നതുമാണ്. ധ്യാനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ (സഭാ വിശ്വാസ ഭേദമെന്യേ) എത്രയും വേഗം രജിസ്റ്റര്‍ ചെയ്ത് സീറ്റ് കരസ്ഥമാക്കേണ്ടതാണ്. കരകവിഞ്ഞ് ഒഴുകുന്ന ഈ സ്വര്‍ഗ്ഗീയ അനുഗ്രഹം സ്വന്തമാക്കുവാന്‍ ഏവര്‍ക്കും സ്വാഗതം. രജിസ്ട്രേഷന് സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: 215 971 3319, 215 934 5615, 267 240 2820, ഓണ്‍ലൈന്‍ രജിസ്ട്രേഷന് www.queenmaryministryusa.org സന്ദര്‍ശിക്കുക.
Comments