ഹൂസ്റ്റണ്‍ : നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനം സൗത്ത് വെസ്റ്റ് റീജിയണ്‍ ത്രിദിന സമ്മേളനം ജൂലായ് നാല്, അഞ്ച്, ആറു തിയ്യതികളില്‍ ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ വെച്ച് നടക്കുന്നതാണ്. കൊളറാഡൊ, കാന്‍സസ്, ഡാളസ്, ഒക്കലഹോമ, ഓസ്റ്റിന്‍, ലബക്ക്, ഹൂസ്റ്റണ്‍ എന്നിവിടങ്ങളിലുള്ള പതിനൊന്ന് ഇടവകകളിലെ സണ്ടെസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ ക്യാമ്പില്‍ പങ്കെടുക്കും.
‘ട്രഷേഴ്സ് ഇന്‍ ക്ലെ’ എന്നതാണ് ഈ വര്‍ഷത്തെ കോണ്ഫ്രന്സില് ചര്‍ച്ച ചെയ്യപ്പെടുന്ന പ്രധാന വിഷയം. ആരാധന, സാക്ഷ്യം, മാര്‍ത്തോമാ ലിറ്റര്‍ജി ക്ലാസ്സുകള്‍, ടാലന്റ് ഷോ, മാജിക്, സമര്‍പ്പണ ശുശ്രൂഷ തുടങ്ങിയ പരിപാടികളും സമ്മേളനത്തിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.
റവ.സാജുമാത്യൂ, റവ.സജി തോമസ്, ആനി കുരുവിള, സാറാ മാത്യൂ, റെബെക്ക് ജോസഫ്, ജോസ് ജോര്‍ജ്ജ്, തോമസ് ഈശോ എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു കമ്മറ്റിയാണ് സമ്മേളനത്തിന്റെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നത്. റജിസ്ട്രേഷന് ആരംഭിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ.സജുമാത്യൂ-281 561 9147
റവ.സജിതോമസ്- 469 274 2683
Comments