ജസ്റ്റീസ് ഫോര്‍ ഓള് (ജെ എഫ് എ ) എന്ന പ്രസ്ഥാനത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ പലരും പല അവസരത്തിലും ചോദ്യം ചെയ്തിട്ടുണ്ട്. അതിനാലാണ് ഇങ്ങനെ ഒരു ലേഖനം എഴുതാം എന്ന് കരുതിയത്.
ഇന്ത്യാക്കാരുടെ അമേരിക്കന്‍ കുടിയേറ്റത്തിനു പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ആദ്യ കാല കുടിയേറ്റക്കാരില്‍ പലരും ആരോഗ്യ സുരക്ഷാ മേഖലയുമായും, ഉപരിപഠനം, ഗവേഷണം തുടങ്ങിയ കാര്യങ്ങളുമായും, ചിലര്‍ ബന്ധുക്കളുടെ ശുപാര്‍ശയില്‍ കൂടിയും വന്നവരുമാണ്. മാനുഷിക മൂല്യങ്ങള്‍ക്കും കുടുംബ ബന്ധത്തിനും, സര്‍വോപരി സത്യസന്ധതക്കും മുന്‍തൂക്കം കൊടുത്തിരുന്ന ആളുകളായാണ് അവരില്‍ പലരും അറിയപ്പെട്ടിരുന്നത്. ഭാഷയും സംസ്കാരവും, തങ്ങളുടെ ജീവിതത്തില്‍ കൂടെ സമൂഹത്തിന് കാട്ടിക്കൊടുത്ത ഇവരില്‍ പലരും ഇന്ന് ജീവിച്ചിരിക്കുന്നില്ല, ഉള്ളവരോ തങ്ങളുടെ ജീവിത സായഹ്നത്തില്ക്കൂടെ കടന്നു പോകുന്നവരും.
പുതിയ തലമുറ നേരിടുന്ന പ്രശ്നങ്ങള്‍ പഴയതുമായി കൂട്ടികുഴയ്ക്കുന്പോളാണ് , പഴമക്കാര്‍ക്ക് പുതുമക്കാരുടെ പ്രശ്നങ്ങളോ, പുതുമക്കാര്‍ക്ക് പഴമക്കാരുടെ പ്രശ്നങ്ങളോ മനസ്സിലാകാതെ പോകുന്നത് . പ്രശ്നങ്ങളെ അവയുടെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെ, ഭാവിയില്‍ അതുണ്ടാക്കുന്ന ഭവിഷ്യത്തുകള്‍ ചിന്തിക്കാതെ നാം എടുക്കുന്ന തീരുമാനങ്ങളാണ് പലപ്പോഴും സമൂഹത്തിന് തന്നേ തലവേദനയായി തീരുന്നത്.
അമേരിക്കയില്‍ പുതുതായി വരുന്ന ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളും വിദ്യാര്‍ഥികളും ഗവേഷകരും ഒക്കെ അവരുടെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളൊന്നും പരിഹരിക്കാനുള്ള വേദിയായിട്ടു ജസ്റ്റീസ് ഫോര്‍ ഓള് (ജെ എഫ് എ ) എന്ന പ്രസ്ഥാനത്തിനെ കാണരുത്. ഇവയില്‍ സമൂഹത്തിന് പൊതുവില്‍ വിഷമമുണ്ടാക്കുന്നതും, സമൂഹം ചില കേസുകളില്‍ നിന്ന് പഠിക്കുകയും അവയെ തങ്ങളുടെ ജീവിതത്തില്‍ എങ്ങനെ ഒഴിവാക്കാം എന്നും പഠിക്കാനുതകുന്ന കേസുകളുമാണ് ജസ്റ്റീസ് ഫോര്‍ ഓള് (ജെ എഫ് എ ) കൈകാര്യം ചെയ്യുന്നത്. പല ടെലഫോണ്‍ കൂട്ടായ്മയും ജെ എഫ് എ അവതരിപ്പിച്ചത് സമൂഹം നേരിടുന്ന വിഷയങ്ങളായതിനാലാണ് . പല കേസുകളിലും ജെ എഫ് എ യുടെ ഇടപെടല്‍ മൂലം ഗുണമല്ലാതെ ദോഷം ഉണ്ടായതായി കണ്ടിട്ടില്ല.
ആനന്ദ് ജോണ്‍ എന്ന സമര്‍ത്ഥനായ ചെറുപ്പക്കാരന്റെ ആജീവനാതടവും, ഒരേ തെറ്റിന് പല സംസ്ഥാനങ്ങളില്‍ വീണ്ടും വീണ്ടും ശിക്ഷിക്കുന്ന അവസ്ഥയും വന്നപ്പോള്‍, സ്വന്തം ബന്ധുക്കളും മിത്രങ്ങളും ഉപേക്ഷിച്ചപ്പോള്‍, തടവറയില്‍ ആശ്വാസവുമായി പോയി പലരെയും ആ ചെറുപ്പക്കാരന്റെ ജീവിതത്തിന്റെ മറ്റൊരു മുഖം കാട്ടിക്കൊടുത്തത് ഞങ്ങള്‍ ഏറ്റവും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന തോമസ് കൂവള്ളൂര്‍ എന്ന വ്യക്തി ആണ്. ഒറ്റയാള്‍ പട്ടാളമായി നീതിക്ക് വേണ്ടി അദ്ദേഹം നടത്തിയ പടയോട്ടത്തില്‍ ചെറിയൊരു കൈത്താങ്ങ് കൊടുക്കാന്‍ ശ്രമിച്ച ഒരു ചെറിയ കൂട്ടമായാണ് ജെ എഫ് എ തുടക്കം കുറിച്ചത്. ആനന്ദ് ജോണിന്റെ ന്യൂയോര്‍ക്കിലെ 49 കേസുകളില്‍ 48 കേസും ഒഴിവാക്കി (ശിക്ഷിക്കപ്പെട്ട ഒരു കേസ് സ്വയം തിരഞ്ഞെടുക്കാന്‍ പ്രൊസിക്ക്യൂഷന് അവസരം കൊടുത്തിരുന്നു.) അന്നുവരെ ആനന്ദ് ജോണിനെതിരെ ചമച്ചിരുന്ന കേസുകളുടെ തെളിവുകളും, അവയുടെ പശ്ചാത്തലവും എല്ലാം കോടതിയില്‍ നിന്ന് കൊടുത്താണ് ആനന്ദിനെ കാലിഫോര്ണിയായിലെക്കു തിരികെ വിട്ടത്. സമൂഹത്തില്‍ എല്ലാം ഉണ്ടായിരുന്നിട്ടും, ഉന്നതമായ കുടുംബത്തില്‍ ജനിച്ചിട്ടും, കേസ് നടത്താന്‍ പൈസ കൊടുക്കാന്‍ പോലും ആരും തുടക്കത്തില്‍ തയ്യാറായിരുന്നില്ല. അപ്പീല്‍ കൊടുക്കാനുള്ള അവസരമൊക്കെ പാഴായ സ്ഥിതിയില്‍ ആയിരുന്നു കേസ്. പ്രതീക്ഷ കൈവിടാതെ അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിച്ചതിനാല്‍ നല്ലൊരു വക്കീലിനെ കണ്ടെത്തുവാനും കേസിന് വേണ്ടിയ പണം കടമായിട്ട് എടുത്ത് കാര്യം നടത്തുവാനും സാധിച്ചുവെന്നത്
Comments