ഷിക്കാഗോ: നവംബര്‍ 11-ന് തിങ്കളാഴ്ച ഡസ്പ്ലെയിന്‍സില്‍ വെച്ച് നടന്ന ഫൊക്കാനയുടെ യോഗത്തില്‍ വെച്ച് 2014 ജൂലൈ മാസം 4 മുതല്‍ 6 വരെ നടക്കുന്ന കണ്‍വന്‍ഷന്റെ മെഗാ സ്പോണ്‍സറായി ജോയി നെടിയകാലായില്‍ (10,000.00 ഡോളര്‍) രജിസ്റ്റര്‍ ചെയ്തു. പത്തംതിട്ട എം.പി ആന്റോ ആന്റണിയുടെ സാന്നിധ്യത്തില്‍ പൂരിപ്പിച്ച രജിസ്ട്രേഷന് ഫോമും, ചെക്കും പ്രസിഡന്റ് മറിയാമ്മ പിള്ളയും, ട്രഷറര്‍ വര്‍ഗീസ് പാലമലയിലും ചേര്‍ന്ന് ജോയി നെടിയകാലായില്‍ നിന്നും സ്വീകരിച്ചു. തദവസരത്തില്‍ ഗോള്‍ഡ് സ്പോണ്സര് ആയി (5,000.00 ഡോളര്‍) ജെയ്ബു മാത്യുവും, സില്‍വര്‍ സ്പോണ്സര് ആയി (3,000.00 ഡോളര്‍) ഫ്രാന്‍സീസ് കിഴക്കേക്കുറ്റും രജിസ്റ്റര്‍ ചെയ്തു.
ഫൊക്കാനാ കണ്വന്ഷന് കണ്‍വീനര്‍ ജോയി ചെമ്മാച്ചേല്‍, ഫൊക്കാനാ റീജിയണല്‍ ട്രഷറര്‍ പ്രവീണ്‍ തോമസ്, രജിസ്ട്രേഷന് ചെയര്മാന് ഷാനി അബ്രഹാം, ചന്ദ്രന് പിള്ള, ബിജു കിഴക്കേക്കുറ്റ്, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, പോള്‍ പറമ്പി, തോമസ് കടിയംപിള്ളി എന്നിവരും തദവസരത്തില്‍ സന്നിഹിതരായിരുന്നു. വര്‍ഗീസ് പാലമലയില്‍ അറിയിച്ചതാണിത്.
Comments