ചിക്കാഗൊ: ആവശ്യമായ യാത്രാരേഖകള്‍ ഇല്ലാതെ ഇല്ലിനോയ്സ് സംസ്ഥാനത്ത് കുടിയേറിയവര്‍ക്ക് ഡ്രൈവിങ്ങ് ലൈസന്‍സ് നല്‍കുന്നതിനുള്ള റോഡ് ടെസ്റ്റ് ഡിസംബര്‍ 3 ചൊവ്വാഴ്ച്ച മുതല്‍ ആരംഭിച്ചു. അനധികൃത കുടിയേറ്റക്കാര്‍ക്ക് ലൈസെന്സ്നല്കുന്നതിനുള്ള നിയമം അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഇല്ലിനോയ്സ് നേരത്തെ പാസ്സാക്കിയിരുന്നു. വാഷിംഗ്ടണിലും, ന്യൂമെക്സിക്കോയു മാത്രമാണ് ഈ നിയമം നടപ്പാക്കിയിരിക്കുന്ന മറ്റു സംസ്ഥാനങ്ങള്‍. 250,000 അനധികൃത കുടിയേറ്റക്കാരാണ് ഇപ്പോള്‍ ഡ്രൈവിങ്ങ് ലൈസെന്‍സില്ലാതെ ഇല്ലിനോയ്സ് സംസ്ഥാനത്ത് വാഹനങ്ങള്‍ ഓടിക്കുന്നത്. ഇവര്‍ക്ക് റോഡ് ടെസ്റ്റ് നടത്തുന്നതിന് സംസ്ഥാനത്ത് ആകെ ആറ് പുതിയ സെന്ററുകളാണ് തുടങ്ങിയരിക്കുന്നത്. ലൈസെന്സില്ലാതേയും, ഇന്‍ഷ്വറന്‍സ് ഇല്ലിനോയും സംസ്ഥാനത്ത് വാഹനം ഓടിക്കുന്നവര്‍ ഓരോ വര്‍ഷവും 80,0000 റോഡപകടങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും, ഇതുമൂലം 660 മില്യണ്‍ ഡോളറിന്റെ നഷ്ടം സംഭവിക്കുന്നുവെന്നും ഇല്ലിനോയ്സ് ഹൈവേ സേഫ്റ്റി കൊയലേഷന്‍ അറിയിച്ചു. ഡ്രൈവിങ്ങ് ലൈസെന്സിനുള്ള അപേക്ഷകള്‍ നവംബര്‍ 12ന് സ്വീകരിച്ചു തുടങ്ങിയെങ്കിലും 5,500 പേരാണ് ഇതുവരെ അപേക്ഷകള്‍ നല്‍കിയതെന്ന് ഇല്ലിനോയ്സ് സ്റ്റേറ്റ് സെക്രട്ടറി ഡേവ് ഡ്രക്കര്‍ പറഞ്ഞു.
Comments