ന്യൂയോര്‍ക്ക്: മലയാളത്തിലെ ഒട്ടേറെ മെഗാ ഹിറ്റ് സീരിയലുകളില്‍ നായകനായും, നിരവധി സിനിമകളില്‍ മികച്ച വേഷം കൈകാര്യം ചെയ്ത മലയാളികളുടെ പ്രിയ നടന് ടോണിക്ക് ന്യൂയോര്‍ക്കിലെ നാസു കൗണ്ടി ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷണര്‍ ജോര്‍ജ് തോമസ്, മാത്യു ടൈറ്റസ്, മാത്യു തോമസ് (ക്രോസ് ഐലന്റ് റിയാലിറ്റി) എന്നിവരുടെ നേതൃത്വത്തില്‍ ഹൃദ്യമായ സ്വീകരണം നല്കി. മഞ്ചേരി സ്വദേശിയായ ടോണി സിനിമയിലെത്തുന്നത് മെഗാ സ്റ്റാര്‍ മമ്മൂട്ടി നിര്‍മ്മിച്ച `മിഖായേലിന്റെ സന്തതികള്‍' എന്ന സിനിമയില്‍ നായകനായിട്ടായിരുന്നു. തുടര്‍ന്ന് നിരവധി മലയാളം സീരിയലുകളില്‍ അഭിനയിച്ച് തന്റെ പ്രതിഭ തെളിയിച്ചു. സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി വക്കീല്‍ ജോലി ആരംഭിച്ചത് ടോണിയുടെ പിതാവ് ആന്റണി വക്കീലിന്റെ ഓഫീസിലാണ്. ഫ്ളോറിഡയിലെ പ്രമുഖ അസോസിയേഷനായ ഓര്‍ലാന്റോ യുണൈറ്റഡ് മലയാളി അസോസിയേഷന്റെ (ഒരുമ) ക്രിസ്മസ്- ന്യൂഇയര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാനാണ് ടോണി അമേരിക്കയിലെത്തിയത്. ഡിസംബര്‍ 25 മുതല്‍ ജനുവരി 2 വരെ ടോണി ന്യൂയോര്ക്കിലുണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: തങ്കച്ചന് (407 353 9130).
Comments