ഗാര്‍ലന്റ്(ടെക്സസ്): ഷിക്കാഗൊയില്‍ 2014 ജൂലായ് 4 മുതല്‍ 6 വരെ നടക്കുന്ന ഫൊക്കാനാ പതിനാറാമത് നാഷണല്‍ കണ്വന്ഷന് റജിസ്ട്രേഷന് കിക്ക്ഓഫ് ഡാളസ്സില്‍ വെച്ച് നടക്കുന്നു. ഡിസംബര്‍ 28ന് ശനിയാഴ്ച വൈകീട്ട് 6 മണിക്ക് ഗാര്‍ലന്റ് റോസ് ഹില്ലിലുള്ള സെന്റ് തോമസ് കാത്തലില്‍ പാരിഷ് ഹാളില്‍ വെച്ച് ചേരുന്ന സമ്മേളനത്തില്‍ ഫൊക്കാന നാഷ്ണല്‍ പ്രസിഡന്റ് മറിയാമ്മ ഡാളസ്സില്‍ നിന്നുള്ള പ്രതിനിധികളുടെ റജിസ്ട്രേഷന് കിക്ക് ഓഫ് ഉല്‍ഘാടനം ചെയ്യും. കേരള അസ്സോസിയേഷന് സംഘടിപ്പിക്കുന്ന ചടങ്ങില്‍ പ്രസിഡന്റ് ചെറിയാന് ചൂരനാട് അദ്ധ്യക്ഷത വഹിക്കും. റജിസ്ട്രേഷന് കിക്ക് ഓഫ് സമ്മേളനം വിജയപ്പിക്കുന്നതിന് എല്ലാവരുടേയും സഹകരണം അഭ്യര്‍ത്ഥിക്കുന്നതായി കേരള അസ്സോസിയേഷന് ജനറല്‍ സെക്രട്ടറി ബാബു സി. മാത്യൂ അറിയിച്ചു.
Comments