ഷിക്കാഗോ: പാലാ, പൂവരണി, പൈകയില്‍ നരിതൂക്കില്‍ പരേതനായ മത്തായി ജോസഫിന്റേയും, അന്നമ്മയുടേയും മകനും, ഇപ്പോള്‍ ഷിക്കാഗോയില്‍ സ്ഥിരതാമസക്കാരനുമായ മാത്യു കെ. മത്തായി (മാത്തുക്കുട്ടി നരിതൂക്കില്‍- 52) നിര്യാതനായി.
ഭാര്യ: ലൂസി മാത്യൂസ്, പാലാ, ഭരണങ്ങാനം, പൂവത്തോട്, എട്ടാനിയില്‍ കുടുംബാംഗമാണ്.
മക്കള്‍: സരിഗ മാത്യൂസ്, സനിതാ മാത്യൂസ്.
സഹോദരങ്ങള്‍: മേരി സെബാസ്റ്റ്യന്‍ വടക്കേല്‍ ഉപ്പുതോട്, ജോസ് നരിതൂക്കില്‍ നിലമ്പൂര്‍, ജോണ്‍ നരിതൂക്കില്‍ പൈക, ത്രേസ്യാമ്മ (തെയ്യാമ്മ) ഐസക് വണ്ടാനത്ത് (ന്യൂഡല്‍ഹി).
ജനുവരി 14-ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ 9 മണി വരെ ബല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ പൊതുദര്‍ശനം നടത്തപ്പെടും.
ജനുവരി 15-ന് ബുധനാഴ്ച രാവിലെ 10 മണിക്ക് ബല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് ഹില്‍സൈഡിലുള്ള ക്യൂന്‍ ഓഫ് ഹെവന്‍ സെമിത്തേരിയില്‍ സംസ്കാരം നടത്തുന്നതുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: വര്‍ഗീസ് ചാക്കോ (914 320 9943), മനീഷ് തോപ്പില്‍ (847 387 9384), മോനച്ചന് ചീരംകുളം (773 512 1174), ജോയി പീറ്റര്‍ (847 668 5192).
Comments