ജീവിതത്തിലെ അഭിശപ്തമായ ഏതോ നിമിഷത്തില്‍ മനസിന്റെ പിടിവിട്ടുപോയ ഒരുകൂട്ടം അശരണര്‍ക്ക് ശരണാലയമായ മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ നാമത്തില്‍ റാന്നിയില്‍ സ്ഥാപിതമായിരിക്കുന്ന `പ്രത്യാശാ ഭവന്' എന്ന സ്ഥാപനത്തെ സഹായിക്കുക എന്ന സദുദ്ദേശത്തോടുകൂടി ഷാജി കോശി നിര്‍മ്മിച്ച മധുരോദാരങ്ങളും, അര്‍ത്ഥസമ്പുഷ്ടവുമായ പതിനൊന്ന് ക്രിസ്തീയ ഭക്തിഗാനങ്ങള്‍ അടങ്ങിയ `നന്മമഴ' എന്ന ഓഡിയോ സി.ഡി മാര്‍ത്തോമാ സഭയുടെ അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. മാര്‍ തിയഡോഷ്യസ് തിരുമേനി, ഷാജി കോശിയില്‍ നിന്ന് സ്വീകരിച്ച് പ്രകാശനം നിര്‍വഹിച്ചു.
മലയാളത്തിലെ പ്രഗത്ഭരും പ്രതിഭാധനരുമായ എഴുത്തുകാരോടും, ഗായകരോടുമൊപ്പം കൈകോര്‍ത്തുപിടിച്ച് തന്റെ ഉള്‍ക്കാഴ്ചയെ വരികളിലും സ്വരങ്ങളിലും നിറച്ച് ക്രിസ്തീയ ഭക്തിഗാനശാഖയ്ക്ക് സമര്‍പ്പിച്ചിരിക്കുന്ന ഈ സംഗീത തേന്മഴ ദൈവസംഗീതത്തിന്റെ മഹാപ്രവാഹമായി നമ്മളില്‍ പെയ്തിറങ്ങും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജി കോശി (847 947 4468 (വീട്), 847 907 1534 (സെല്‍). ഇമെയില്‍: koshyshaji5@gmail.com
Comments