ന്യൂയോര്‍ക്ക്: ഫോമയുടെ നാലാമത് അന്താരാഷ്ട്ര കണ്‍വെന്‍ഷന്റെ, കണ്വെന്ഷന് കമ്മിറ്റിയുടെ യോഗം ജനുവരി 25-ന് ശനിയാഴ്ച രണ്ടുമണിക്ക് ന്യൂയോര്‍ക്കിലെ ഫ്ളോറല്‍ പാര്‍ക്കിലുള്ള നോര്‍ത്ത് ടൈസണ്‍ അവന്യൂവിലുള്ള ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്നതാണെന്ന് ജനറല്‍ സെക്രട്ടറി ഗ്ലാഡ്സണ്‍ വര്‍ഗീസ് അറിയിച്ചു.
ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യു, വൈസ് പ്രസിഡന്റ് രാജു ഫിലിപ്പ്, ട്രഷറര്‍ വര്‍ഗീസ് ഫിലിപ്പ്, അഡൈ്വസറി ബോര്‍ഡ് ചെയര്മാന് ശശിധരന് നായര്‍, മുന്‍ പ്രസിഡന്റ് ബേബി ഊരാളില്‍ തുടങ്ങി ഒട്ടേറെ നേതാക്കള്‍ പങ്കെടുക്കും.
പ്രസ്തുത കണ്വെന്ഷന് മീറ്റിംഗിലേക്ക് ഫോമയുടെ അംഗ സംഘടനകളുടെ ഭാരവാഹികളേയും കണ്വെന്ഷന് കമ്മിറ്റി അംഗങ്ങളേയും ക്ഷണിക്കുന്നതായി സെക്രട്ടറി അറിയിച്ചു. കണ്വെന്ഷന് കമ്മിറ്റിക്കുശേഷം ന്യൂയോര്‍ക്ക് മെട്രോ റീജിയന് കണ്‍വെഷനും കിക്ക്ഓഫും വൈകുന്നേരം 4 മണിക്ക് തുടങ്ങും. 2014 ജൂണ്‍ 26 മുതല്‍ 29 വരെയാണ് ഫോമാ കണ്വെന്ഷന്.
Comments