സാജു കണ്ണമ്പള്ളി
ഷിക്കാഗോ : സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ദേവാലയത്തില്‍ കോട്ടയം രൂപതയുടെ സ്ഥാപക പിതാവായ ദൈവദാസന് മാര്‍ മാത്യു മാക്കീലിന്റെ ശതാബ്ദി ജനുവരി 26-ന് ഞായറാഴ്ച ഫാ സിജു മുടക്കൊടിലിന്റെ നേതൃത്വത്തില്‍ ആഘോഷിച്ചു.
കേരളാ സുറിയാനി സഭയുടെ ആദ്യ നാട്ടു മെത്രാമാരില് ഒരുവനും, ചങ്ങനാശ്ശേരി, കോട്ടയം വികാരിയാത്തുകളുടെ പ്രതമ വികാരി അപ്പസ്തോലിക്കയും, വിസിറ്റേഷന്‍ സന്യാസി സമൂഹത്തിന്റെ സ്ഥാപക പിതാവുമായ മാക്കീല്‍ പിതാവിന്റെ ജീവിത ചരിത്രവും വിശുദ്ധിയും, ആഴമേറിയ ദൈവ വിശ്വാസവും വിശ്വാസികള്‍ക്ക് വളെരെ വിശദമായി ഫാ സിജു തന്റെ സന്ദേശത്തില്‍ വിവരിച്ചു. വി.കുര്‍ബാന മദ്ധ്യേ നടത്തിയ പ്രസ്തുത സന്ദേശം ഇടവക ജനങ്ങള്‍ക്ക് വിജ്ഞാനപ്രദമായി. പിന്നിട് നടന്ന പ്രത്യേക പ്രാര്‍ത്ഥനയിലും , മരണനന്തര ശുശ്രുഷകള്‍ക്കും ആയിരങ്ങള്‍ പങ്കെടുത്തു.
ജീനോ കക്കാട്ടില്‍, തോമസ് ഐക്കരപറമ്പില്‍ , ടോമി ഇടത്തില്‍ , ബിജു കണ്ണച്ചാംപറമ്പില്‍, ജോയിസ് മറ്റത്തികുന്നേല്‍, ജോണികുട്ടി പിള്ളവീട്ടില്‍, സാജു കണ്ണമ്പള്ളി , സി സേവ്യര്‍, ജെയിന് മാക്കില്‍ , ജയ്ബൂ കുളങ്ങര എന്നിവര്‍ ക്രെമീകരണങ്ങള്ക്ക് നേതൃത്വം നല്കി.
Comments