ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ അഭിരുചിക്കനുസരിച്ച് അണിയിച്ചൊരുക്കിയിരിക്കുന്ന കലാസൃഷ്ടിയും, താരജാഡകളില്ലാത്ത താരങ്ങളും കുടുംബ പ്രേക്ഷകര്‍ക്കായി ഒന്നിക്കുന്നു. മലയാള സിനിമയ്ക്ക് ഹാസ്യത്തിന്റെ ചെപ്പടി വിദ്യയിലൂടെ പുതിയ മാനങ്ങള്‍ കണ്ടെത്തിയ ഹരിശ്രീ അശോകന്റെ നേതൃത്വത്തില്‍ `ബെസ്റ്റ് ആക്ടര്‍ ഇന്‍ യു.എസ്.എ' അരങ്ങേറുന്നു.
മലയാളത്തിന്റെ പോയ നല്ലകാലങ്ങളുടെ ഭാവരാഗ ഗാനങ്ങളും യുവതലമുറയുടെ ഹരമായ അടിപൊളി ഗാനങ്ങളും, കുടുകുടെ പൊട്ടിച്ചിരിപ്പിക്കാനായി സമീപകാലത്തെ സമകാലിക സംഭവങ്ങള്‍ നര്‍മ്മത്തില്‍ പൊതിഞ്ഞ് ഹാസ്യാത്മകങ്ങളുമായി തട്ടിലെ താര രാജാക്കന്മാര് പ്രവാസികള്‍ക്കായി ഒന്നിക്കുന്നു. ചടുലമായ ചുവടുകളിലൂടെയും ത്രസിപ്പിക്കുന്ന നടനഭാവങ്ങളിലൂടെയും മനുഷ്യമനസുകളില്‍ നൃത്തത്തിന്റെ പെരുമഴക്കാലം സൃഷ്ടിക്കുവാന്‍ ഏഴു കടലും കടന്ന് സപ്തരാഗ വര്‍ണ്ണമേഘങ്ങള്‍ തീര്‍ക്കുന്നു.
മലയാള ഗാനശാഖയ്ക്ക്, ചാനലുകളുടെ സംഭാവനയായ ജോബി ജോണ്‍ (ഐഡിയാ സ്റ്റാര്‍ സിംഗര്‍), പിന്നണി ഗായിക വൃന്ദ, മിമിക്രി ലോകത്തില്‍ പുതുപുത്തന്‍ ശൈലികളിലൂടെ കിരീടം വെയ്ക്കാത്ത ചക്രവര്‍ത്തിമാരായി വിലസുന്ന ഉല്ലാസ് പന്തളം, നരിയാപുരം വേണു, നോബി, കലാഭവന്‍ രാഹുല്‍, അരങ്ങുതകര്‍ത്ത് നൃത്തമാടുന്ന അര്‍ച്ചന (ഗ്ലോറിയ, മാനസപുത്രി), നിഷാ സാരംഗ് (ദൃശ്യം, മൈബോസ് ഫെയിം) തുടങ്ങിയവരും മെയ് മാസം ഉടനീളം മിന്നിമറയുന്ന ഹാസ്യ-നൃത്ത-സംഗീത രാവുകള്‍ക്ക് സാക്ഷികളാകുവാന്‍ കൈരളിയുടെ കലാലോകത്തിന് കിട്ടിയ കലാകാരന്മാരും, വിണ്ണില്‍ നിന്നും മണ്ണിലേക്കിറങ്ങിവന്ന താരപ്രഭകളും കൂടിയ താരോത്സവം.
ഹാസ്യഷോകളുടെ സംവിധായകരില്‍ പ്രശസ്തനായ മനോജ് ഗിന്നസിന്റെ നേതൃത്വത്തില്‍ ഈവര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ഷോ ആണ് `ബെസ്റ്റ് ആക്ടര്‍ ഇന്‍ യു.എസ്.എ'.
കൂടുതല്‍ വിവരങ്ങള്‍ക്ക്: മധു പിള്ള (347 972 9326), 914 325 2651).
ജീമോന്‍ ജോര്‍ജ്, ഫിലാഡല്‍ഫിയ അറിയിച്ചതാണിത്.
Comments