യോങ്കേഴ്സിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവക എല്ലാ വര്‍ഷവും നടത്താറുള്ള പിക്നിക് ജൂലൈ 26ാം തിയതി ശനിയാഴ്ച ക്രോട്ടണ്‍ ഓണ്‍ ഹഡ്സണ്‍ പാര്‍ക്കില്‍ വച്ച് നടത്തി. വികാരി വെരി.റവ. ചെറിയാന് നീലാങ്കലിന്റെ പ്രാര്‍ത്ഥനയ്ക്കു ശേഷം രുചികരമായ പ്രഭാത ഭക്ഷണം കൂടിവന്ന എല്ലാവരും പങ്കു വച്ചു. അതിനു ശേഷം സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉള്ള കായിക മത്സരങ്ങള്‍ നടത്തി. ലഞ്ചിന് ശേഷവും മത്സരങ്ങള്‍ തുടര്‍ന്നു. വിജയികള്‍ക്ക് ഉള്ള സമ്മാനദാനം നീലാങ്കല്‍ അച്ചന് നിര്‍വഹിച്ചു. സെക്രട്ടറി തോമസ് മാത്യൂ സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പല്‍ സണ്ണി ജെയ്ക്കബ്, ബോബി ഗീവറുഗീസ്, സ്റ്റീഫന്‍ ജോസഫ് എന്നിവര്‍ മത്സരങ്ങള്‍ക്കു നേതൃത്വം കൊടുത്തു്
പി.ആര്.ഒ കുരിയാക്കോസ് തരിയന്‍ അറിയിച്ചതാണിത്.
Comments