വാഷിങ്ടണ്‍ ഡിസി. ബാള്‍ട്ടിമോര്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ക്കായുള്ള വാരാന്ത്യ ധ്യാനം ഒക്േടാബര്‍ 24 മുതല്‍ 26 വരെ തീയതികളില്‍ ഒരുക്കുന്നു. മിഡില്‍ സ്കൂള്‍ മുതല്‍ കോളേജ് വരെയുള്ളവര്‍ക്ക് പങ്കെടുക്കാവുന്ന ഈ ധ്യാനത്തില്‍ ഓരോ വിഭാഗത്തിനും പ്രത്യേകം ക്ലാസ്സുകള്‍ ഉണ്ട ായിരിക്കും. സുപ്രസിദ്ധ യുവജനധ്യാന പ്രസംഗകനായ ഫാ. അഗസ്റ്റിനൊ ടോറസ് ഈ ധ്യാനത്തിനു നേതൃത്വം നല്ല്കും. അസുലഭമായ ഈ അവസരം പ്രയോജനപ്പെടുത്തി ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ യുവജനങ്ങളെയും ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ.ജയിംസ് നിരപ്പേല്‍ അറിയിച്ചു.
വിശദ വിവരങ്ങള്‍ക്ക്: ബോബിന് രാജന്: 4439863157 , റീനി പെരേര: 4439382214
Comments