വാഷിങ്ടണ്‍ . അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന് ഡപ്യൂട്ടി ലീഗല്‍ ഡയറക്ടര്‍ വനിത ഗുപ്തയെ (39) ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് സിവില്‍ റൈറ്റ്സ് ഡിവിഷന് തല്ക്കാലിക മേധാവിയായി പ്രസിഡന്റ് ഒബാമ നോമിനേറ്റ് ചെയ്തു. ഒക്ടോബര്‍ 15 ബുധനാഴ്ച അറ്റോര്‍ണി ജനറല്‍ എറിക്ക് ഹോള്‍ഡറാണ് നോമിനേഷനെക്കുറിച്ചുളള വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയത്.
അടുത്ത ആഴ്ച വനിതാ ഗുപ്ത ചുമതലയേല്‍ക്കും. ഒരു കൂട്ടം ആഫ്രിക്കന്‍ അമേരിക്കന്‍ യുവാക്കള്‍ മയക്കു മരുന്ന് കേസില്‍ അകാരണമായി ശിക്ഷിക്കപ്പെട്ടപ്പോള്‍ അവര്‍ക്കുവേണ്ടി ടെക്സാസ് കോടതിയില്‍ ഹാജരാകുകയും അവരെ കുറ്റവിമുക്തരാക്കുകയും ചെയ്തതു ജനീകീയ ശ്രദ്ധ ആകര്‍ഷിച്ചിരുന്ന സിവില്‍ റൈറ്റ്സ് ലോയര്‍ എന്ന നിലയില്‍ വനിതാ ഗുപ്തയുടെ നേട്ടങ്ങളാണ് ഒബാമയെ ഇവരെ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റില്‍ ഉയര്‍ന്ന സ്ഥാനം നിയമിക്കാന്‍ പ്രേരിപ്പിച്ചത്.
ഇന്ത്യന്‍ അമേരിക്കന്‍ വംശജരായ വനിതാ ഗുപ്തയുടെ ചെറുപ്പക്കാലം ഇംഗ്ലണ്ടിലും ഫ്രാന്‍സിലുമായിരുന്നു. 2001 ല്‍ ന്യുയോര്‍ക്ക് യൂണിവേഴ്സിറ്റി ലോ സ്കൂളില്‍ നിന്നും ബിരുദം നേടി. 2007 ല്‍ അമേരിക്കന്‍ സിവില്‍ ലിബര്‍റ്റീസ് യൂണിയന് സ്റ്റാഫ് അറ്റോര്‍ണിയായി.
വനിതാ ഗുപ്തയുടെ നാമനിര്‍ദ്ദേശത്തോടെ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിലും ഇന്ത്യന്‍- അമേരിക്കന്‍ പ്രാതിനിധ്യം ഉറപ്പായി. സംസ്ഥാനങ്ങളുടെ വോട്ടര്‍ ഐഡി, ഇമ്മിഗ്രേഷന്‍ സ്റ്റാറ്റസ് എന്നീ വിഷയങ്ങളില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ കൈക്കൊളളുന്നതു ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റാണ്.
Comments