ചിക്കാഗോ: ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റി നടത്തിയ യുവജനോത്സവത്തില്‍ അനൂഷാ കുന്നത്തുകിഴക്കേതില്‍ രണ്ടാം തവണയും കലാതിലകമായും, ആന്‍സല്‍ മുല്ലപ്പള്ളി കലാപ്രതിഭയുമായി തെരഞ്ഞെടുക്കപ്പെട്ടു. നിവാഹ് തോട്ടം, ടോബി കൈതക്കത്തൊട്ടിയില്‍ എന്നിവര്‍ റൈസിംഗ് സ്റ്റാഴ്സായും തെരഞ്ഞെടുക്കപ്പെട്ടു.
ഒക്ടോബര്‍ 11-ാം തീയതി ശനിയാഴ്ച കെ.സി.എസ്. കമ്മ്യൂണിറ്റി സെന്ററില്‍ നടത്തപ്പെട്ട യുവജനോത്സവം കഴിഞ്ഞ വര്‍ഷത്തെ കലാപ്രതിഭയായ കെയ്ലബ് തോട്ടവും, കലാതിലകമായ അനൂഷാ കുന്നത്തുകിഴക്കേതിലും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. കെ.സി.എസ്. പ്രസിഡന്റ് ജോര്‍ജ് തോട്ടപ്പുറം അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് വാശിയേറിയ വിവിധ മത്സരങ്ങള്‍ക്ക് തുടക്കംകുറിച്ചു.
യുവജനോത്സവത്തിന് എന്റര്‍ടൈന്‍മെന്റ് കമ്മറ്റി ചെയര്‍വുമണ്‍ പ്രതിഭ തച്ചേട്ട്, സന്തോഷ് കളരിക്കപ്പറമ്പില്‍, നൈജു മണക്കാട്ട്, റോയി ചേലമലയില്‍, ജെസ്മോന് പുറമഠത്തില്‍, ജൂബി വെന്നലശ്ശേരി, ബാബു തൈപ്പറമ്പില്‍, ജെസ്റ്റിന് തെങ്ങനാട്ട് എന്നിവര്‍ നേതൃത്വം നല്കി.
Comments