JOY THUMPAMON
ഹൂസ്റ്റണ്‍ . ഹൂസ്റ്റണിലും പ്രാന്ത പ്രദേശങ്ങളിലും ഉളള 14 സഭകളുടെ സംയുക്ത സമ്മേളനവും സഭാ യോഗവും ഒക്ടോബര്‍ 24 വെളളിയാഴ്ച ഐപിസി ഹേബ്രോന് ഓഡിറ്റോറിയത്തില്‍ നടക്കും. ചര്‍ച്ചിന്‍െറ വിലാസം: 4660 സൌത്ത് സാല് ഹൂസ്റ്റണ്‍ പാര്ക്കവേ ഈസ്റ്റ് ഹൂസ്റ്റണ്‍ ടെക്സാസ് : 77048. ഫെലോഷിപ്പ് പ്രസിഡന്റ് ഡോ. കെ. സി. ചാക്കോ ഉദ്ഘാടനം ചെയ്യും. വെളളി, ശനി എന്നീ ദിവസങ്ങളില്‍ വൈകിട്ട് ഏഴു മുതല്‍ പൊതുയോഗങ്ങള്‍ ആയിരിക്കും.
ശനിയാഴ്ച ഉച്ചകഴിഞ്ഞു നാലിന് സഹോദരിമാരുടെ പ്രത്യേക സമ്മേളനം ഐപിസി ഹേബ്രോനില് നടക്കും. ശനിയാഴ്ച വൈകിട്ടും ഞായറാഴ്ച രാവിലെയും യുവജനങ്ങള്‍ക്കായുളള പ്രത്യേക മീറ്റിങ്ങുകള്‍ എബനേസര്‍ അസംബ്ലീസ് ഓഫ് ഗോഡില്‍ വച്ചു നടക്കുന്നതാണ്.ഏകദിന സമ്മേളനങ്ങളുമുണ്ടായിരിക്കും.
ഞായറാഴ്ച രാവിലെ 9 ന് ആരംഭിക്കും. സംയുക്ത സഭാ യോഗത്തില്‍ ഫെലോഷിപ്പിലെ എല്ലാ സഭകളും സഭാ ശുശ്രൂഷകന്മാരും സംബന്ധിക്കും. വിശുദ്ധ തിരുവത്താഴ ശുശ്രൂഷയും ഉണ്ടായിരിക്കും.
പ്രധാന പ്രസംഗീകരായി ഫാ. ഗ്ലന്‍ ബടല്സ്കി, ഫാ. സാം ജോര്‍ജ്, സിസ്റ്റര്‍ അന്നമ്മ നൈനാന് എന്നിവര്‍ എത്തിച്ചേരും. ഈ ഫെലോഷിപ്പിന്‍െറ നേതൃത്വം വഹിക്കുന്നവര്‍ പ്രസിഡന്റ് പാസ്റ്റര്‍ കെ. സി. ചാക്കോ, വൈസ് പ്രസിഡന്റ് പാസ്റ്റര്‍ രജ്ഞന്‍ ചെറിയാന്, സെക്രട്ടറി ജോസഫ് കുര്യന്, ട്രഷറര്‍ ഏലിയ സര് ചാക്കോ, സോംഗ് കോഡിനേറ്റര്‍ പാസ്റ്റര്‍ ജോണ്‍ ഐസക്ക്, മീഡിയ കോഡിനേറ്റര്‍ ജോയ് തുമ്പമണ്‍, ചാരിറ്റി കോഡിനേറ്റര്‍ സി. ജി. ഡാനിയേല്‍ എന്നിവരാണ്.
Comments