ഹൂസ്റ്റണ്‍ . ഹൂസ്റ്റണ്‍ ബെന്‍ ടോബ് ആശുപത്രിയിലെ ഫാര്‍മസി ജീവനക്കാരായ മലയാളി ഫാര്‍മസിസ്റ്റും മലയാളി ഫാര്‍മസി ടെക്കും വെടിവയ്പില്‍ കൊല്ലപ്പെട്ടതായി ഹൂസ്റ്റണ്‍ പൊലീസ് വക്താവ് ജോണ്‍ കാനനന്‍ അറിയിച്ചു.
ഒക്ടോബര്‍ 22 ഉച്ച കഴിഞ്ഞ് 2.30 നാണ് സംഭവം ആശുപത്രിയുടെ പ്രധാന കെട്ടിടത്തില്‍ നിന്നും മാറി മറ്റൊരു കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാര്‍മസിയിലാണ് ഈ അതിദാരുണ സംഭവം നടന്നത്.
58 വയസുളള മലയാളി ഫാര്‍മസി ടെക്ക് ഫാര്‍മസിയില്‍ കടന്നു വന്ന് അവിടെ ജോലി ചെയ്തുകൊണ്ടിരുന്ന വനിതാ ഫാര്‍മസിസ്റ്റിനെ പുറകില്‍ നിന്നും വെടിവയ്ക്കുകയായിരുന്നു. വെടിയേറ്റു നിലത്തു വീണ യുവതി 15 മിനിറ്റിനകം മരിച്ചു. വെടിവയ്പിനുശേഷം ടെക്ക് സ്വയം വെടിവെച്ചു ആത്മഹത്യ ചെയ്യുകയായിരുന്നു.
രണ്ടു പേരും ഇതേ ഫാര്‍മസിയില്‍ വളരെ വര്‍ഷങ്ങളായി ജോലി ചെയ്തു വരികയായിരുന്നു. വെടിവയ്പുണ്ടായപ്പോള്‍
ഫ ാര്മസിയില് മരുന്നു വാങ്ങാന്‍ നിരവധി പേര് ഉണ്ടായിരുന്നുവെങ്കിലും മറ്റാര്‍ക്കും വെടിയേറ്റിട്ടില്ല എന്ന് പൊലീസ് പറഞ്ഞു.
വെടിയേറ്റു മരിച്ചവരെ കുറിച്ചുളള വിവരങ്ങള്‍ പൊലീസ് ഇതുവരെ പുറത്തു വിട്ടിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.
Comments