മെസ്ക്കീറ്റ് : മാര്‍ ഗ്രിഗോറിയോസ് സിറിയക്ക് ഓര്‍ത്തഡോക്സ്(ജാക്കോബൈറ്റ്) ദേവാലയത്തില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍ 2014 ഒക്ടോബര്‍ 30, നവംബര്‍ 1(വെള്ളി, ശനി) ദിവസങ്ങളില്‍ നടത്തുന്നതാണ്.
ഒക്ടോബര്‍ 26(ഞായര്‍) വി. കുര്‍ബ്ബാനാനന്തരം, വികാരി റവ.ഫാ.വി.എം.തോമസ്, കൊടി ഉയര്‍ത്തുന്നതോടെ, പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ഒക്ടോബര്‍ 31(വെള്ളി) വൈകീട്ട് സന്ധ്യാപ്രാര്‍ത്ഥനയും, തുടര്‍ന്ന് പ്രഗല്ഭ വാഗ്മിയും വചന പ്രഘോഷകനുമായ വെരി.റവ.ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്ക്കോപ്പാ(വികാരി, സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍) വചന ശുശ്രൂഷയും നടത്തും. നവംബര്‍ 1(ശനിയാഴ്ച) രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും അതേ തുടര്‍ന്ന്, റവ.ഫാ.പോള്‍ തോട്ടക്കാട്ട്(വികാരി, സെന്റ് മേരീസ് ചര്‍ച്ച്)ന്റെ കാര്‍മ്മികത്വത്തില്‍ വി.കുര്‍ബ്ബാനയും അര്‍പ്പിക്കും.
മലങ്കരയുടെ പ്രഥമ പരിശുദ്ധനായ പ. പരുമല തിരുമേനിയുടെ മഹാമദ്ധ്യസ്ഥതയില്‍ അഭയപ്പെട്, അനുഗ്രഹം പ്രാപിക്കുവാന്‍, ഇടവകയിലേയും, സമീപ പ്രദേശങ്ങളിലേയും, എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി വികാരി റവ.ഫാ.വി.എം.തോമസ് അറിയിച്ചു. പെരുന്നാള്‍ ക്രമീകരണങ്ങള്‍ വന്‍ വിജയമാക്കി തീര്‍ക്കുന്നതിന്, വികാരിക്ക് പുറമേ ശ്രീ.ഏലിയാസ് ജോണ്‍ (സെക്രട്ടറി), ശ്രീ. ഷെരി ജോര്‍ജ്(ട്രസ്റ്റി) എന്നിവരുടെ നേതൃത്വത്തില്‍, പള്ളി മാനേജിങ്ങ് കമ്മറ്റി വിപുലമായ ക്രമീകരണങ്ങളാണ് ചെയ്തുവരുന്നത്. ഈ വര്‍ഷത്തെ പെരുന്നാള്‍ ഏറ്റുകഴിക്കുന്നത് ശ്രീ.പ്രിന്‍സ് ജോണ്‍&ഫാമിലി ആകുന്നു. അമേരിക്കന്‍ അതിഭദ്രാസന പി.ആര്.ഒ. കറുത്തേടത്ത് ജോര്‍ജ്ജ് അറിയിച്ചതാണിത്.
Comments