കരോള്‍ട്ടണ്‍(ടെക്സസ്) : ചുരങ്ങിയ കാലം കൊണ്ട് മലയാളി മനസ്സില്‍ സ്ഥിര പ്രതിഷ്ഠ നേടിയ ഡാളസ് സഹൃദയവേദിയുടെ വാര്‍ഷികപൊതുയോഗം നവംബര്‍ 17 ഞായറാഴ്ച വൈകീട്ട് നാലുമണിക്ക് കരോള്‍ട്ടണ്‍ റോസ്മൈറ്റ് ഡിറ്റി റിക്രിയേഷന്‍ ഹാളില്‍ വെച്ച് ചേരുന്നു. സംഘടനാ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ജനോപകാര പ്രവര്‍ത്തന പരിപാടികള്‍ക്ക് രൂപം നല്‍കുന്നതിനും, ക്രിസ്തുമസ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനുള്ള പ്രവര്‍ത്തക യോഗത്തില്‍ സഹൃദയ വേദി പ്രവര്‍ത്തകരും അനുഭാവികളും പങ്കെടുക്കണമെന്ന് പ്രസിഡന്റ് എബി തോമസ്, ചാര്‍ളി, സുകു എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
Comments